പ്രവേശനം ഉണ്ടോ? ഇല്ലയോ? റോഡ് തുറന്നെങ്കിലും പഴയ സൂചനാ ബോര്‍ഡുകള്‍ ഇനിയും മാറ്റിയിട്ടില്ല; ജനങ്ങള്‍ ആശങ്കയില്‍

ബെംഗളുരു: അടച്ചിട്ട റോഡ് തുറന്നിട്ടും ട്രാഫിക് മുന്നറിയിപ്പു ബോര്‍ഡുകള്‍ മാറ്റി സ്ഥാപിക്കാത്തത് ആശയക്കുഴപ്പത്തിനിടയാക്കുന്നു. മെട്രോ നിര്‍മാണത്തിനായി 6 വര്‍ഷം മുന്‍പ് അടച്ചിട്ട കാമരാജ് റോഡ് കഴിഞ്ഞ ആഴ്ച തുറന്നെങ്കിലും പഴയ സൂചനാ ബോര്‍ഡുകള്‍ മാറ്റാത്തതാണു യാത്രക്കാരെ വലയ്ക്കുന്നത്.

എംജി റോഡിലെ കാവേരി എം പോറിയം ജംക്ഷനെയും കബണ്‍ റോഡിനെയും ബന്ധിപ്പിക്കുന്ന കാമരാജ് റോഡിലേക്ക് ശിവാജിനഗര്‍ ഭാഗത്തു നിന്നു വരുന്നവര്‍ക്കു സിഗ്‌നല്‍ ജംക്ഷനില്‍ നിന്നു വലത്തോട്ട് തിരിഞ്ഞ് വേണം പ്രവേശിക്കാന്‍.

എന്നാല്‍ വലത്തോട്ടുള്ള പ്രവേശനം വിലക്കിയുള്ള സൂചന ബോര്‍ഡ് ഇവിടെ നിന്നു മാറ്റിയിട്ടില്ല.
മണിപ്പാല്‍ സെന്റര്‍ ഭാഗത്ത് നിന്നു വരുന്നവര്‍ക്ക് ഇടത്തോട്ടു തിരിഞ്ഞു കാമരാജ് റോഡില്‍ പ്രവേശിക്കുന്നതു വിലക്കിയുള്ള ബോര്‍ഡും മാറ്റിയിട്ടില്ല. ട്രാഫിക് സിഗ്‌നല്‍ മാറുമ്പോഴും ഇരുചക വാഹനയാത്രികര്‍ ഉള്‍പ്പെടെ ചുറ്റിതിരിഞ്ഞാണ് എംജി റോഡി പ്രവേശിക്കുന്നത്.

  41–ാം വയസ്സിൽ സിആർ7ന് വിവാഹം! ആദ്യ മകന്റെ അമ്മയെ ഇന്നും വെളിപ്പെടുത്താതെ ക്രിസ്റ്റ്യാനോ

ബിഎംടിസി സ്റ്റോപ്പുകള്‍ പുനഃക്രമീകരിക്കണം

കാമരാജ് റോഡ് തുറന്നതോടെ നേരത്തെയുള്ള ബിഎംടിസി ബസ് സ്റ്റോപ്പുകള്‍ ശാസ്ത്രീയമായി പുനഃക്രമീകരിക്കണമെന്നും ആവശ്യം. നിലവില്‍ എംജി റോഡില്‍ രാജേന്ദ്ര സിങ് ഓഫിസേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിന് സമീപത്താണു ബസുകള്‍ നിര്‍ത്തുന്നത്.

പുതിയ റോഡില്‍ പിങ്ക് ലൈന്‍ മെട്രോ സ്റ്റേഷനു സമീപം ബസ് ഷെല്‍റ്റര്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ബസുകള്‍ ഇവിടെ നിര്‍ത്തുന്നില്ല. എംജി റോഡില്‍ നിന്നു ശിവാജിനഗര്‍ ഭാഗത്തേക്കു വരുന്ന ബസുകളും കാമരാജ് റോഡിലെ
സ്റ്റോപ്പില്‍ നിര്‍ത്താത്തതു യാത്രക്കാരെ വലയ്ക്കുന്നുണ്ട്.

  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ

നമ്മ മെട്രോ കല്ലേനഅഗ്രഹാര-നാഗ വാര പിങ്ക് ലൈനിന്റെ ഭാഗമായ എംജി റോഡ് ഭൂഗര്‍ഭ സ്റ്റേഷന്റെ പ്രവേശനകവാടങ്ങള്‍ കാമരാജ് റോഡിന് അഭിമുഖമായാണു നിര്‍മിച്ചിരിക്കുന്നത്. ഈ പാതയില്‍ മെട്രോ സര്‍വീസ് ആരംഭിക്കുന്ന തോടെ ബിഎംടിസി ഫീഡര്‍ സര്‍ വീസുകള്‍ ഉള്‍പ്പെടെ ഇവിടെ നിന്നു ക്രമീകരിക്കുന്ന തരത്തിലാണു റോഡ് വികസിപ്പിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൈകിട്ട് പുറത്ത് പോകാൻ പ്ലാൻ ഉണ്ടോ ? ബെംഗളൂരുവിൽ ഇന്ന് രാത്രി 10 വരെ ഗതാഗത നിയന്ത്രണം 
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts