നടൻ ദിഗാന്തിന്റെ കഴുത്തിന് പരിക്ക്; ചികിത്സയ്ക്കായി വിമാനമാർഗം ബെംഗളൂരുവിലേക്ക് എത്തി

ബെംഗളൂരു: കഴുത്തിന് ഗുരുതരമായി പരിക്കേറ്റ കന്നഡ നടൻ ദിഗന്ത് മഞ്ചാലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം നടക്കുമ്പോൾ 38 കാരനായ നടൻ കുടുംബത്തോടൊപ്പം ഗോവയിലായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, നടൻ കടൽത്തീരത്ത് മലക്കം മറിയാൻ ശ്രമിക്കുന്നതിനിടെയാണ് കഴുത്തിന് പരിക്കേറ്റത്. കുടുംബത്തോടൊപ്പം അവധിക്ക് പോയ ദിഗന്തിനെ ഉടൻ തന്നെ ഗോവയിലെ ആശുപത്രിയിലേക്ക് മാറ്റി, അവിടെ വെച്ച് പ്രാഥമിക ചികിത്സ നൽകി. കൂടുതൽ ചികിത്സയ്ക്കായി അദ്ദേഹത്തെ വിമാനമാർഗം ബെംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിലേക്ക് മാറ്റുകയാണെന്ന് കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.

  പത്തു വർഷത്തെ പ്രണയം സഫലം: ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും വിവാഹിതരായി

റിപ്പോർട്ടുകൾ പ്രകാരം ദിഗാന്തിന്റെ മുതുകിനും കാലിനും പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യയും ജനപ്രിയ നടിയുമായ ഐന്ദ്രിത റേയും ദിഗന്തിനൊപ്പം ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് യാത്രതിരിച്ചിട്ടുണ്ട്. ഇയാളുടെ നില അതീവഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ എങ്കിലും അതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ഇതാദ്യമായല്ല ദിഗന്തിന് ഗുരുതരമായി പരിക്കേൽക്കുന്നത്. 2016-ൽ, അദ്ദേഹം തന്റെ ബോളിവുഡ് ചിത്രമായ ടിക്കറ്റ് ടു ബോളിവുഡിന്റെ ചിത്രീകരണത്തിനിടെ , ആ രംഗം തന്റെ സഹനടി അമൈറ ദസ്തൂരിന്റെ കുതികാൽ ദിഗന്ത് മഞ്ചാലെയുടെ കണ്ണിൽ തട്ടി കോർണിയയ്ക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു, പരിക്ക് ജീവന് ഭീഷണിയായില്ലങ്കിലും റെറ്റിനയും ലെൻസും ശരിയാക്കാൻ വിദേശത്ത് ഒന്നിലധികം ശസ്ത്രക്രിയകൾ നടത്തി പഴയരീതിയിൽ വീണ്ടെടുക്കാൻ മാസങ്ങളെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൂന്ന് പേരെ കൊന്ന കേസ് പ്രതി ജയിലിൽ നൽകിയ 'സ്നേഹം'; ജാപ്പനീസ് വിദ്യാർത്ഥിയുടെ ജീവിതം മാറ്റിയെഴുതിയ അവിശ്വസനീയ സൗഹൃദം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചിപ്സ് പാക്കറ്റിലെ കളിപ്പാട്ടം തൊണ്ടയിൽ കുടുങ്ങി അഞ്ചുവയസ്സുകാരൻ മരിച്ചു
[masterslider id="10"]

Related posts