ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി ബി.ജെ.പി.യിൽ തർക്കം തുടരുന്നു. കോലാർ ജില്ലയിൽ രോഷാകുലരായ പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോസ്റ്ററുകൾ കീറിയെറിഞ്ഞു.
കോലാറിലെ മലൂർ മണ്ഡലത്തിൽ ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം ഹൂദി വിജയകുമാറിനെ സ്ഥാനാർഥിയാക്കാത്തതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ ഇങ്ങനെ ചെയ്തത്.
ഓഫീസുകളിലും സ്ഥാപനങ്ങളിലും പതിച്ച നരേന്ദ്ര മോദിയുടെ പോസ്റ്ററുകളും നീക്കം ചെയ്തു. നിലവിൽ എം.എൽ.എ കെ.വൈ. നഞ്ചഗൗഡ പ്രതിനിധാനം ചെയ്യുന്ന മണ്ഡലമാണ് മലൂർ. ജനങ്ങൾ അർപ്പിച്ച വിശ്വാസം ഒറ്റു കൊടുക്കുന്ന പാർട്ടി തനിക്കോ നേതാക്കൾക്കോ പ്രവർത്തകർക്കോ ആവശ്യമില്ലെന്ന് വിജയകുമാർ മാലുറിൽ മോദി റസിഡന്റ്സ് പരിസരത്ത് തടിച്ചു കൂടിയ വന്ജനാവലിയെ അഭിസംബോധന ചെയ്തു. ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിൽ താൻ തിരിച്ചും വിശ്വസിക്കുന്നു.
ഈ മണ്ഡലത്തിൽ സ്വതന്ത്രനായി ജനവിധി തേടുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ബി.ജെ.പി നേതാക്കളായ ഹനുമപ്പ, ജി. പ്രഭാകർ, ടി. തിമ്മപ്പണ്ണ, ചമ്പെ നാരായൺ ഗൗഡ, ബി.ആർ. വെങ്കിടേഷ്, ആർ. രാമമൂർത്തി, ഹങ്കെനഹള്ളി വെങ്കിടേഷ്, എം. മോഹൻ ബാബു, എസ്. നാഗണ്ണ, എം. കെമ്പോദണ്ണ, അമരേഷ് റെഡ്ഡി, ദേവരാജ് റെഡ്ഡി, കെ. ജഗണ്ണ, സി. ചന്ദ്രണ്ണ എന്നിവർ സംസാരിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.