കർണാടകയിൽ മുസ്ലിം വിഭാഗ സംവരണം ഒഴിവാക്കിയ നടപടി വിമർശിച്ച് കോടതി

ന്യൂഡൽഹി: കര്‍ണാടകത്തില്‍ മുസ്ലീം വിഭാഗത്തിനുള്ള നാല് ശതമാനം സംവരണം ഒഴിവാക്കിയ നടപടിയെ സുപ്രീം കോടതി വിമർശിച്ചു.

തീരുമാനം തെറ്റായ അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. അനുമാനം നിലനില്‍ക്കാത്തതാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഹര്‍ജി ഈ മാസം പതിനെട്ടിന് വീണ്ടും പരിഗണിക്കും.

കഴിഞ്ഞ മന്ത്രിസഭാ യോഗ തീരുമാനപ്രകാരം ബസവരാജ് ബൊമ്മെ സര്‍ക്കാര്‍ മുസ്ലീങ്ങള്‍ക്കുള്ള നാല് ശതമാനം പിന്‍വലിച്ച്‌ വീര ശൈവ ലിംഗായത്, വൊക്കലിഗ സമുദായങ്ങള്‍ക്ക് വീതിച്ചു നല്‍കിയിരുന്നു. ഇതിനെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ അധികാരത്തിലെത്തിയാല്‍ പിന്‍വലിച്ച സംവരണം പുന:സ്ഥാപിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ വാദം. മുസ്ലിം വിഭാഗത്തിനുള്ള നാല് ശതമാനം സംവരണം പുന:സ്ഥാപിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ പറഞ്ഞിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാതൃത്വം കരിയറിന് തടസ്സമാകണോ? വിനേഷ് ഫോഗട്ടിന് അവസരം ഉറപ്പാക്കാൻ ഡൽഹി ഹൈക്കോടതിയുടെ കർശന നിർദേശം
  മാറ്റിവെക്കുന്ന വിവാഹങ്ങളും മാതൃത്വവും; ബെംഗളൂരുവിൽ അവിവാഹിതരായ യുവതികൾക്കിടയിൽ 'എഗ്ഗ് ഫ്രീസിങ്' നിരക്ക് വർദ്ധിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts