സീറോ ട്രാഫിക് തുണച്ചു, രോഗിയെ മണിപ്പാൽ ആശുപത്രിയിലേക്ക് മാറ്റി 

ബെംഗളൂരു: ആനയുടെ ചവിട്ടേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന സക്രെബൈല്‍ എലിഫന്‍റ് ക്യാമ്പിലെ ഡോക്‌ടര്‍ വിനയ്‌യെ ശിവമോഗയിലെ നഞ്ചപ്പ ആശുപത്രിയില്‍ നിന്ന് ബെംഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റി. ആംബുലന്‍സിന് പോകാന്‍ പ്രത്യേക വഴിയൊരുക്കി സീറോ ട്രാഫിക്കിലൂടെയാണ് വിനയ്‌യെ മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റിയത്. രണ്ട് ദിവസം മുന്‍പാണ് വിനയ്‌യെ കാട്ടാന ആക്രമിച്ചത്.

ഡോ.വിനയ്‌യെ കൂടുതല്‍ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് കൊണ്ടുപോകാന്‍ ബെംഗളൂരു മണിപ്പാല്‍ ആശുപത്രിയില്‍ നിന്നുള്ള ഡോക്‌ടര്‍മാരുടെ സംഘം ശിവമോഗയില്‍ എത്തിയിരുന്നു. വിനയ്‌യെ ബെംഗളൂരുവിലേക്ക് മാറ്റാന്‍ രണ്ട് ആംബുലന്‍സുകളും എത്തിയിരുന്നു. ഒരു ആംബുലന്‍സില്‍ മരുന്നുകളും മറ്റൊരു ആംബുലന്‍സില്‍ ഡോക്‌ടര്‍ വിനയ്‌യെയും മാറ്റി. ശേഷം ആംബുലന്‍സിന് പോകാനായി ട്രാഫിക്ക് ഒഴിവാക്കി വഴിയൊരുക്കുകയായിരുന്നു.

  ഹര്‍ദിക്കിന്റെ ഡിമാന്റ കേട്ടപ്പോള്‍ 'പഴയ ക്യാപ്റ്റനെ തിരിച്ചു പിടിക്കാന്‍ ഉളള ആഗ്രഹം വേണ്ടെന്ന് വച്ച് ഗുജറാത്ത് ടൈറ്റൻസ്

ശിവമോഗയില്‍ നിന്ന് ബെംഗളൂരുവിലേക്ക് എത്താന്‍ ഏകദേശം അഞ്ച് മണിക്കൂര്‍ സമയം എടുക്കും. എന്നാല്‍ സീറോ ട്രാഫിക്കില്‍ വളരെ പെട്ടന്ന് തന്നെ എത്താന്‍ കഴിഞ്ഞു. ഡോ.വിനയ്‌യെ ആശുപത്രിയില്‍ നിന്ന് മാറ്റുന്ന വേളയില്‍ അദ്ദേഹത്തിന്‍റെ കുടുംബവും സുഹൃത്തുക്കളും സന്നിഹിതരായിരുന്നു.

  13 കോടി വിറ്റുവരവുള്ള ബെംഗളൂരു ജെൻ സി സംരംഭകൻ വാങ്ങിയത് 1.8 കോടിയുടെ ഫ്ലാറ്റ്; 'ഇതൊരു തുടക്കം മാത്രം എന്ന് ബെംഗളൂരു യുവ സംരംഭകൻ

ഏപ്രില്‍ 11ന് രാവിലെയാണ് വിനയ്‌ക്ക് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ആനയെ മയക്കുവെടി വച്ച്‌ പിടികൂടുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്ക് ഫ്ലൈബസ് സർവീസ് 15 മുതൽ; ടിക്കറ്റ് നിരക്കും മറ്റ് വിശദാംശങ്ങളും
[masterslider id="10"]

Related posts