വിരൂപാക്ഷപ്പയ്ക്ക് മുൻകൂർ ജാമ്യം, എം.എൽ.എയ്ക്ക് ജന്മനാട്ടിൽ വൻ സ്വീകരണം

ബെംഗളൂരു: കൈക്കൂലിക്കേസിൽ മുൻകൂർജാമ്യം ലഭിച്ചതിനെ തുടർന്ന് ബിജെപി എംഎൽഎ മദൽ വിരൂപാക്ഷപ്പയ്ക്ക് ജന്മനാടായ ചെന്നൈഗിരിയിൽ വൻവരവേൽപ്പ്.പടക്കം പൊട്ടിച്ചും പൂക്കൾ വിതറിയുമാണ് ബിജെപി പ്രവർത്തകർ സ്വീകരിച്ചത്.

നൂറുകണക്കിന് ബിജെപി പ്രവർത്തകർ ആണ് കൈക്കൂലിക്കേസിൽ പ്രതിചേർക്കപ്പെട്ട വിരൂപാക്ഷപ്പയെ സ്വീകരിച്ചത്.

കർണാടക സോപ്‌സ് ആൻഡ് ഡിറ്റർജൻറ്സ് ലിമിറ്റഡിലെ കരാറുകളിൽ അഴിമതി നടത്തിയ കേസിൽ മുഖ്യപ്രതിയാണ് ചെയർമാനായിരുന്ന മദൽ വിരൂപാക്ഷപ്പ. ആരോപണത്തെ തുടർന്ന് കഴിഞ്ഞ ദിവസം അദ്ദേഹം രാജിവച്ചിരുന്നു.

  അതീവ സുരക്ഷിതമായ ഫ്ലാറ്റിൽ ഡോക്ടർ ചോരയിൽ കുളിച്ചു മരിച്ച നിലയിൽ; എട്ടുവയസ്സുകാരനായ മകൻ ഐസി യുവിൽ, ഭാര്യ കസ്റ്റഡിയിൽ

കേസിൽ കർണാടക ഹൈക്കോടതിയെ സമീപിച്ചതിന് ഇടക്കാല മുൻകൂർജാമ്യം ലഭിച്ചു. 48 മണിക്കൂറിനുള്ളിൽ ലോകായുക്ത പോലീസിലെ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ കീഴടങ്ങണമെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. കർണാടക സോപ്‌സ് ആൻഡ് ഡിറ്റർജെന്റ്‌സ് ലിമിറ്റഡ് വളപ്പിൽ പ്രവേശിക്കരുതെന്നും തെളിവുകൾ നശിപ്പിക്കരുതെന്നും ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ട് ജസ്റ്റീസ് കെ.നടരാജൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആന്ധ്രയിൽ കോവിഡ് ഭീതി; കർണാടക അതിർത്തിയിലും ആശങ്ക പുകയുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബി.എം.ടി.സി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിയെ കൈകാര്യം ചെയ്ത് യാത്രക്കാരും ജീവനക്കാരും; വീഡിയോ കാണാം
[masterslider id="10"]

Related posts