രണ്ട് ദളിത്‌ വീടുകൾ അഗ്നിക്കിരയാക്കി, ആളപായമില്ല

ബെംഗളൂരു: ഹാവേരി ജില്ലയിലെ റാണെബന്നൂര്‍ താലൂക്കിലെ നന്ദിഹള്ളി ഗ്രാമത്തില്‍ രണ്ട് ദളിത് കുടുംബങ്ങളുടെ വീടുകള്‍ക്ക് തീയിട്ടു.

ഇരു വീടുകളിലുമായി ഉറങ്ങുകയായിരുന്ന 12 കുടുംബാംഗങ്ങള്‍ പുക ഉയരുന്നത് കണ്ട് ഓടി രക്ഷപ്പെട്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ഇവര്‍ വിവിധ ഗ്രാമങ്ങളിലുള്ള ബന്ധുവീടുകളിലേക്ക് മാറിയിരിക്കുകയാണിപ്പോള്‍.

ശനിയാഴ്ച വൈകുന്നേരം ഗ്രാമത്തിലെ ദളിത് കോളനിയിലൂടെ ഗ്രാമമേളയുടെ ഭാഗമായി ഘോഷയാത്ര കടന്നുപോകുമ്പോഴാണ് പ്രശ്‌നം ആരംഭിച്ചതെന്ന് പറയുന്നു. ദളിത് വിഭാഗത്തില്‍പ്പെട്ട ചില യുവാക്കളും കുട്ടികളും ജാഥയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍, ദളിതര്‍ ഘോഷയാത്രയില്‍ പങ്കെടുത്തതിനെ ഒരു വിഭാഗം ഗ്രാമീണര്‍ എതിര്‍ത്തു. ഇതോടെ ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതാണ് വീടിനു തീയിടുന്നതിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

  ലാല്ബാഗ് മാമ്പഴ-ചക്ക മേള സന്ദർശിച്ച് എച്ച്.ഡി. ദേവഗൗഡ; ചക്കയ്ക്കും പുളിക്കും ദേശീയ ബോർഡ് രൂപീകരിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും

മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ ജില്ലയിലാണ് സംഭവം. 1989ലെ എസ്‌സി/എസ്ടി  നിയമപ്രകാരം പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കയാണെന്ന് പോലീസ് പറഞ്ഞു. അക്രമികളെ പിടികൂടാന്‍ പോലീസ് പ്രത്യേക സംഘം രൂപവല്‍കരിച്ചിരിക്കയാണ്. ഉടന്‍ പിടികൂടാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് അന്വേഷണ സംഘം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിലെ തെരുവുകൾ തൂത്തുവാരി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം
[masterslider id="10"]

Related posts