പത്താൻ തിയേറ്ററിൽ പ്രദർശിപ്പിക്കരുത് ; ബിജെപി എം.എൽ.എ

ബെംഗളൂരു: ഷാരൂഖ് ഖാനും ദീപിക പദുക്കോണും അഭിനയിച്ച ‘പത്താന്‍’ സിനിമ പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും തിയറ്റര്‍ ഉടമകള്‍ വിട്ടുനില്‍ക്കണമെന്ന് കര്‍ണാടകയിലെ ബി.ജെ.പി എം.എല്‍.എ അഭയ് പാട്ടീല്‍.

കാവി നിറമുള്ള ബിക്കിനി ധരിച്ചതിലൂടെ ഹിന്ദുക്കളെ അപമാനിച്ചിരിക്കുകയാണ് സിനിമയിലെ നടി. കാവി മോശം നിറമാണെന്ന് പറയുന്ന പാട്ടും ഉണ്ട്. തിയറ്റര്‍ ഉടമകള്‍ സിനിമ പ്രദര്‍ശിപ്പിക്കാതെ ഉത്തരവാദിത്തം കാട്ടണം. സാമ്പത്തിക ലാഭത്തിന് വേണ്ടി ഹിന്ദുമതത്തോടുള്ള ബഹുമാനം ഇല്ലാതാക്കരുത്. സിനിമയില്‍ സ്ത്രീകളെ ചിത്രീകരിച്ച രീതിക്കെതിരെ സ്ത്രീകള്‍ തന്നെ എതിര്‍പ്പറിയിച്ചിട്ടുണ്ട്. തിയറ്റര്‍ ഉടമകള്‍ ഇക്കാര്യം മനസില്‍ സൂക്ഷിക്കണം -അഭയ് പാട്ടീല്‍ പറഞ്ഞു.

  12 കോടി ലഹരിഗുളികൾ പിടികൂടി; മലയാളി സൂത്രധാരന്മാർ അറസ്റ്റിൽ

കര്‍ണാടകയില്‍ ചിത്രം പ്രദര്‍ശിപ്പിച്ച നിരവധി തിയറ്ററുകള്‍ക്ക് മുമ്പില്‍ ഹിന്ദുത്വവാദികള്‍ പ്രതിഷേധവുമായെത്തി. ബെല്‍ഗാമിലെ സ്വരൂപ് നര്‍ത്തകി തിയറ്ററില്‍ പ്രദര്‍ശനം തടയാനുള്ള ശ്രമമുണ്ടായി. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി 30 പേരെ കസ്റ്റഡിയിലെടുത്തു. പോലീസ് സുരക്ഷയിലാണ് സിനിമ പ്രദര്‍ശിപ്പിച്ചത്. ഗുല്‍ബര്‍ഗയിലും ഹിന്ദുത്വവാദികള്‍ സിനിമക്കെതിരെ രംഗത്തെത്തി. ചിത്രം പ്രദര്‍ശിപ്പിക്കുന്ന ഷെട്ടി സിനിമാസിന് നേരെ കല്ലേറുണ്ടായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പാർക്കിൽ മുതിർന്ന സ്ത്രീയുടെ അപകടകരമായ വ്യായാമ കസർത്ത്; സുരക്ഷാ മാനദണ്ഡങ്ങൾ വേണമെന്ന് ആവശ്യം; വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാർത്ഥികൾക്ക് സ്കൂളുകൾ സുരക്ഷിതമാണോ? ബംഗളൂരുവിൽ ആശങ്കയേറുന്നു; തിരുത്തൽ നടപടികൾ വേണമെന്ന് വിദഗ്ദ്ധർ
[masterslider id="10"]

Related posts