ലേഡി സൂപ്പർ സ്റ്റാറിൻ്റെ ഭൂതകാലം വെളിപ്പെടുത്തി കൈതപ്രം ദാമോദരൻ നമ്പൂതിരി;വിവാദമായപ്പോൾ മുറിച്ച് മാറ്റി ചാനൽ !

പുതുകാലഘട്ടത്തിൽ മലയാള സിനിമ കണ്ട ഏറ്റവും പ്രതിഭാധനയായ നടിയാണ് മഞ്ജു വാര്യർ. വ്യക്തി ജീവിതത്തിലും സിനിമാ ജീവിതത്തിലും നിരവധി വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടത്തിലൂടെ കാലിടറാതെ കടന്നു പോയ ഒരു വ്യക്തിയും കൂടി ആണ് അവർ.

കേരള സ്കൂൾ കലോൽസവത്തിലെ കലാ തിലകം മുതൽ ഏറ്റവും പുതിയ അജിത് ചിത്രം തുനിവ് വരെ അവരുടെ പകർന്നാട്ടക്കൾ മലയാളികൾക്കു ഒരിക്കലും മറക്കാൻ കഴിയില്ല.

മഞ്ജു വാര്യരെ കുറിച്ച് പ്രശസ്ത ഗാന രചയിതാവും സംഗീത സംവിധായകനും നടനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞതാണ് ഇപ്പോർ പലരും ചർച്ച ചെയ്യുന്നത്.

സന്തോഷ് ജോർജ് കുളങ്ങരയുടെ ഉടമസ്ഥതയിലുള്ള സഫാരി ചാനലിലെ ഏറ്റവും കൂടുതൽ ആൾക്കാർ കാണുന്ന പരിപാടിയാണ് “ചരിത്രം എന്നിലൂടെ”. കഴിഞ്ഞ ഏതാനും ആഴ്ചകളായി കൈതപ്രമാണ് പരിപാടി അവതരിപ്പിക്കുന്നത്.

ഇന്നലെ പുറത്തു വിട്ട സല്ലാപം എന്ന മലയാള സിനിമയെ കുറിച്ചുള്ള അധ്യായത്തിലാണ് ,കൈതപ്രം ഈ വിഷയം അവതരിപ്പിച്ചത്.

“മഞ്ജൂനെ ഈ പടത്തിലേക്ക് റെക്കമൻ്റ് ചെയ്തത് എൻ്റെ ഭാര്യയാണ്….. തുടങ്ങി നടി സല്ലാപത്തിൻ്റെ സെറ്റിൽ നിന്ന് ഒരു സിനിമാകാരൻ്റെ കൂടെ പോയി എന്നും ഞങ്ങൾ എല്ലാം ചേർന്നാണ് തിരിച്ചു കൊണ്ടു വന്നത് എന്നും കൈതപ്രം പച്ചക്ക് പറയുന്നുണ്ടായിരുന്നു, കൂടുതൽ ആളുകൾ പ്രതികരിച്ചപ്പോൾ ഈ ഭാഗം യൂടൂബ് ചാലിൽ നിന്ന് എഡിറ്റ് ചെയ്ത് മാറ്റുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us