ബിഗ് ബോസ് അടുത്ത സീസൺ ഉടൻ

രാജ്യത്ത് ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച റിയാലിറ്റി ഷോയായി മാറാൻ ബിഗ് ബോസിന് വളരെ പെട്ടെന്ന് സാധിച്ചിട്ടുണ്ട്.

ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ച് ഉടന്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ആരംഭിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത.

നടന വിസ്‍മയം മോഹന്‍ലാൽ തന്നെയാണ് ഇത്തവണയും ഷോയുടെ മുഖമാകുക. ബിഗ് ബോസ് മലയാളം സീസണ്‍ 5 ന്റെ ടൈറ്റില്‍ സ്‌പോണ്‍സറാകുന്നത് ഭാരതി എയര്‍ടെലാണ്. പ്രേക്ഷകര്‍ക്ക് പരിചിതരായ വ്യത്യസ്‍ത മേഖലകളിലെ കരുത്തരായ മത്സരാര്‍ത്ഥികള്‍ക്കൊപ്പം, എയര്‍ടെല്‍ മുഖേന ഒരാളെ പൊതുജനങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കുന്നു എന്ന പ്രത്യേകത കൂടി ഈ സീസണിനുണ്ട്. ബിഗ് ബോസ് മലയാളം സീസണ്‍ 5 ഏതൊക്കെ മത്സരാര്‍ഥികളെയാകും പരിചയപ്പെടുത്തുക എന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു
  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts