ബെംഗളൂരു: മുന്‍ കര്‍ണാടക മന്ത്രിയും ഖനന ഭീമനുമായ ജി. ജനാര്‍ദ്ദന റെഡ്ഢി ബി.ജെ.പിയുമായുള്ള ബന്ധം അവസാനിപ്പിച്ച് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു.
‘കല്യാണ രാജ്യ പ്രഗതി പക്ഷ’ എന്നാണ് പാര്‍ട്ടിയുടെ പേര്.
അനധികൃത ഖനനക്കേസില്‍ പ്രതിയായ നേതാവ് ബി.ജെ.പിയുമായി രണ്ട് ദശകങ്ങളായുള്ള ബന്ധം അവസാനിപ്പിച്ചാണ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്. ബെള്ളാരി ജില്ലക്ക് പുറത്തു നിന്ന് വീണ്ടും മത്സരരംഗത്തെത്തുമെന്ന് പ്രഖ്യാപിച്ച ജനാര്‍ദ്ദന റെഡ്ഢി 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോപ്പല ജില്ലയിലെ ഗംഗാവതിയില്‍ നിന്ന് മത്സരിക്കമെന്നും പ്രഖ്യാപിച്ചു.
ബി.ജെ.പി നേതാക്കന്‍മാര്‍ പറയുന്നതു പോലെയല്ല, ഞാന്‍ ഇപ്പോള്‍ പാര്‍ട്ടി മെമ്പറല്ല, പാര്‍ട്ടിയുമായി ബന്ധവുമില്ല. പാര്‍ട്ടിയിലെ ആളുകള്‍ എന്നെ അംഗമായി കാണുന്നു. അത് തെറ്റായ ധാരണയാണ്. ഇന്ന് ഞാന്‍ കല്യാണ രാജ്യ പ്രഗതി പക്ഷ എന്ന പാര്‍ട്ടി പ്രഖ്യാപിക്കുന്നു. എന്റെ സ്വന്തം ചിന്തയിലും 12ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സാമൂഹിക പരിഷ്കര്‍ത്താവ് ബസവണ്ണയുടെ ആശയങ്ങളിലും അടിയുറച്ചാണ് പാര്‍ട്ടി രൂപീകരിക്കുന്നത്. അത് ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വിഭജന രാഷ്ട്രീയത്തിന് എതിരാണ്.’ – റെഡ്ഢി പറഞ്ഞു.
വരും ദിവസങ്ങളില്‍ സംസ്ഥാനത്തുടനീളം സഞ്ചരിച്ച് പാര്‍ട്ടിയുടെ പ്രചാരണം നടത്തുകയും ആശയങ്ങള്‍ ജനങ്ങളുമായി പങ്കുവെക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.