കുഞ്ഞിന് പാൽ നൽകാൻ സാധിക്കുന്നില്ല, യുവതി കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു

ബെംഗളൂരു :കുഞ്ഞിനെ മുലയൂട്ടാന്‍ സാധിക്കുന്നില്ലെന്ന നിരാശയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ യുവതി താമസിച്ചിരുന്ന ഫ്‌ലാറ്റിന്റെ 20-ാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു.

കരിസ്മ സിംഗ് എന്ന യുവതിയാണ് മരിച്ചത്. കുഞ്ഞ് പിറന്നതിന് ശേഷം കരിസ്മയില്‍ ഉണ്ടായ കാര്യമായ മാറ്റങ്ങളാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

സോഫ്റ്റ്‌വെയര്‍ പ്രൊഫഷണലായ കരണ്‍ സിംഗ് എന്ന യുവാവുമായി 2011ലാണ് കരിസ്മ സിംഗിന്റെ വിവാഹം നടക്കുന്നത്. വിവാഹശേഷം ഇരുവരും കാനഡയിലേക്ക് പോയി. ദീര്‍ഘകാലം അവിടെയായിരുന്നു ഇവര്‍ ജീവിച്ചത്. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം 2022ലാണ് ഇവര്‍ക്കൊരു കുഞ്ഞ് പിറന്നത്.

  രോഗവിവരം രഹസ്യമാക്കി അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു: കടന്നുപോകുന്നത് 'ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് താരം

എന്നാല്‍ ശാരീരിക കാരണങ്ങള്‍ മൂലം കുഞ്ഞിനെ മുലയൂട്ടാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നില്ല. അങ്ങനെ വിഷാദത്തിലേക്ക് വീണുപോയ കരീസ്മ രണ്ട് തവണ കാനഡയില്‍ വച്ചുതന്നെ ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവെന്നാണ് വിവരം. എന്നാല്‍ സമയത്തിന് ഭര്‍ത്താവിന്റെ ശ്രദ്ധ ലഭിച്ചതുകൊണ്ട് അന്നെല്ലാം ജീവന്‍ സുരക്ഷിതമായെന്നും തുടര്‍ന്ന് അവിടെ മനഃശാസ്ത്ര വിദഗ്ധരുടെ ചികിത്സയിലായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.

20 വര്‍ഷമായി ബെംഗളൂരി ലാണ് ഇവർ താമസിക്കുന്നത്. ഇവിടെയെത്തിയ ശേഷവും കരീസ്മ ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവത്രേ. എന്നാല്‍ അപ്പോഴും മറ്റുള്ളവര്‍ കണ്ടതിനാല്‍ രക്ഷപ്പെട്ടു.

  ബെംഗളൂരുവിൽ കാമുകനുമായുള്ള വഴക്കിനെത്തുടർന്ന് കോളേജ് വിദ്യാർത്ഥിനി തടാകത്തിൽ ചാടി മരിച്ചു

ഇന്ന് രാവിലെ 11 മണി കഴിഞ്ഞപ്പോള്‍ 19-ാം നിലയിലുള്ള ഫ്‌ലാറ്റില്‍ നിന്ന് മുടിയുണക്കിയിട്ട് വരാമെന്ന് മാതാപിതാക്കളോട് പറഞ്ഞാണ് കരീസ്മ പുറത്തിറങ്ങിയത്. ഏറെ നേരമായിട്ടും മകളെ കാണാതായതോടെ ഇവര്‍ അന്വേഷിച്ചപ്പോഴാണ് മുകളില്‍ നിന്ന് താഴേക്ക് ചാടിയ വിവരം അറിയുന്നത്. തല്‍ക്ഷണം തന്നെ മരണം സംഭവിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു
[masterslider id="10"]

Related posts