നടൻ ബാലയുടെ ശസ്ത്രക്രിയ വിജയകരം

നടൻ ബാലയുടെ കരൾമാറ്റ ശസ്ത്രക്രിയ പൂർത്തിയായതായി റിപ്പോർട്ട് . രണ്ട് ദിവസം മുൻപായിരുന്നു താരത്തിന്റെ ശസ്ത്രക്രിയ.

ബാല ആരോഗ്യവാനായി തുടരുകയാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. നിലവിൽ പോസ്റ്റ് ഓപ്പറേറ്റീവ് ഐസിവിലാണ് താരം. ഒരു മാസത്തോളം ബാല ആശുപത്രിയിൽ തുടരും.

ഗുരുതരമായ കരൾരോഗത്തെ തുടർന്ന് ഒരു മാസം മുൻപാണ് ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഡോക്ടർമാർ ശസ്ത്രക്രിയ നിർദ്ദേശിക്കുകയായിരുന്നു. ബാലയ്ക്കു വേണ്ടി കരൾ പകുത്ത് നിരവധിപേരാണ് മുന്നോട്ടുവന്നത്. അതിൽ നിന്ന് ഒരു ദാതാവിനെ കണ്ടെത്തുകയായിരുന്നു. ദാതാവും പൂർണ ആരോഗ്യവാനായി ആശുപത്രിയിൽ തുടരുകയാണ്.

  കറുപ്പും വെളുപ്പും മാത്രം, മറ്റൊരു നിറമില്ല; സ്യൂട്ട് രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ദിവസങ്ങൾക്ക് മുൻപ് പങ്കുവച്ച വിഡിയോയിൽ ഉടൻ ഒരു ശസ്ത്രക്രിയക്ക് വിധേയനാകുമെന്ന് ബാല പറഞ്ഞിരുന്നു. വിവാഹവാർഷികത്തോടനുബന്ധിച്ച്‌ ഭാര്യ എലിസബത്തുമായി ഒന്നിച്ചെത്തിയതായിരുന്നു ബാല ഇക്കാര്യം പറഞ്ഞത്. തനിക്കുവേണ്ടി പ്രാർത്ഥിച്ചവർക്ക് താരം നന്ദി അറിയിക്കുകയും ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സീരിയൽ താരങ്ങളായ ജിഷിൻ മോഹനും അമേയ നായരും വിവാഹിതരായി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യൂത്തിന്റെ 'പാറ്റ' കൂട്ടായ്മ ഹിറ്റ്; അക്കൗണ്ട് പൂട്ടിയതിന് പിന്നാലെ പുതിയത് തുറന്നു
[masterslider id="10"]

Related posts