ഒമ്പത്‌ മാസം പ്രായമായ കുഞ്ഞിന്റെ അന്നനാളത്തിൽ നിന്നും പ്ലാസ്റ്റിക് കളിപ്പാട്ടം നീക്കം ചെയ്തു

കോഴിക്കോട്: ആസ്റ്റർ മിംസിൽ ഒമ്പത്‌ മാസം പ്രായമായ കുഞ്ഞിന്റെ അന്നനാളത്തിൽനിന്നും ഏഴ് സെന്റിമീറ്റർ വലുപ്പമുള്ള പ്ലാസ്റ്റിക് കളിപ്പാട്ടം നീക്കംചെയ്തു.

കോഴിക്കോട് സ്വദേശിയായ കുഞ്ഞിന്റെ അന്നനാളത്തിൽ നിന്നുമാണ് ‘കിലുക്കം’ നീക്കംചെയ്തത്.

കളിച്ചുകൊണ്ടിരിക്കെ കളിപ്പാട്ടം കാണാതെ വന്നതിനെ തുടർന്നുള്ള പരിശോധനയിലാണ് കുട്ടി ചുമക്കുകയും മറ്റ് അപായസൂചനകൾ കാണിക്കുകയും ചെയ്തത്.

ഇതോടെ കളിപ്പാട്ടം ഉള്ളിൽ പോയെന്ന് മനസിലായി. ഇത് എടുക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് പെട്ടന്ന് കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ എത്തിച്ചത്.

  കുംഭമേളയിൽ 'വൈറലായ' ആ പെൺകുട്ടി എവിടെ? സുരക്ഷ വർദ്ധിപ്പിച്ച് ഹൈക്കോടതി; കാരണം അറിയാൻ വായിക്കാം

കളിപ്പാട്ടത്തിൽ ദ്വാരം ഉണ്ടായിരുന്നതിനാൽ ശ്വാസം തടസപ്പെട്ടില്ല.

ഇത് വലിയൊരു അപകടം ഒഴിവാക്കി.കുട്ടിയെ എമർജൻസി വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും എക്സ് റേ പരിശോധന നടത്തുകയും ചെയ്തു.

എന്നാല്‍ പ്ലാസ്റ്റിക് ആയതിനാൽ എക്സ് റേയിൽ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് എൻഡോസ്കോപ്പിയിലൂടെ പരിശോധിക്കുകയും കളിപ്പാട്ടം കണ്ടെത്തുകയും ചെയ്തു.

പക്ഷേ, കളിപ്പാട്ടത്തിന്റെ വലിപ്പവും അത് ഇരിക്കുന്ന രീതിയും കാരണം എൻഡോസ്കോപ്പി വഴി നീക്കം ചെയ്യുന്നതിന് അസാധ്യമായിരുന്നു.

തുടര്‍ന്ന് അന്നനാളത്തിൽ വെച്ചുതന്നെ കളിപ്പാട്ടം ചെറിയ കഷണങ്ങളായി മുറിക്കുകയും എല്ലാ ഭാഗങ്ങളും എൻഡോസ്കോപ്പിയിലൂടെ സുരക്ഷിതമായി നീക്കംചെയ്യുകയും ചെയ്തു.

  ഞായറാഴ്ചകളിൽ ബെംഗളൂരുവിൽ ലിവിംഗ് റൂമുകൾ 'പാർലമെന്റാകും' ഭിന്ന അഭിപ്രായമുള്ള അപരിചിതർ ഒന്നിച്ചിരുന്ന് തർക്കിക്കുമ്പോൾ; പുതിയ കൂട്ടായ്മയുമായി യുവാക്കൾ

ചെറിയ കുട്ടിയായതിനാല്‍ മറ്റു ഗുരുതരാവസ്ഥകൾ ഉണ്ടാകാതിരിക്കാന്‍ വളരെ സൂക്ഷ്മതയോടെയാണ് കഷണങ്ങളാക്കി നീക്കം ചെയ്തത്. കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓടുന്ന ട്രെയിനിൽ പൂജയും അഭിഷേകവും; 3 ലക്ഷം നൽകി ബുക്ക് ചെയ്തതെന്ന് റെയിൽവേ! സുരക്ഷയെവിടെയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ
[masterslider id="10"]

Related posts