അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിൽ

കറാച്ചി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. ഗുരുതരാവസ്ഥയിലായ ദാവൂദ് പാക്കിസ്ഥാനിലെ കറാച്ചിയിലെ ആശുപത്രിയിൽ ആണ് പ്രവേശിപ്പിച്ചത്. വിഷം ഉള്ളിൽച്ചെന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രണ്ട് ദിവസമായി ആശുപത്രിയിലാണെങ്കിലും തിങ്കളാഴ്ചയാണ് ഇക്കാര്യം പുറത്തുവരുന്നത്. വൻ സുരക്ഷയിലാണ് ദാവൂദിനെ ചികിത്സിക്കുന്നത്. ആശുപത്രിയുടെ ഒരു നില ദാവൂദിന് വേണ്ടി മാത്രം നീക്കിവച്ചിരിക്കുകയാണ്. ആശുപത്രിയിലെ ഉന്നത അധികൃതരേയും അടുത്ത കുടുംബാംഗങ്ങളേയും മാത്രമാണ് ഇവിടേക്ക് പ്രവേശിപ്പിക്കുന്നത്. ദാവൂദിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കാനുള്ള ശ്രമത്തിലാണ് മുംബൈ പോലീസ്.  

Read More

ദേഹാസ്വാസ്ഥ്യം; കേരള വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി ആശുപത്രിയിൽ  

ആലപ്പുഴ: ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്നു വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കാർഡിയാക് പ്രശ്നങ്ങൾ ഇല്ലെന്നു ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞു. അദ്ദേഹം ഡോക്ടർമാരുടെ നിരീക്ഷണത്തിൽ തുടരുകയാണ്. നവകേരള സദസ്സിന്റെ ഭാഗമായി ആലപ്പുഴയിൽ എത്തിയപ്പോഴാണു സംഭവം.

Read More

നടൻ വിജയകാന്ത് ആശുപത്രിയിൽ

ചെന്നൈ: ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഏറെനാളുകളായി വിശ്രമിക്കുകയായിരുന്ന നടൻ വിജയകാന്ത് ആശുപത്രിയിൽ. തൊണ്ടയിലെ അണുബാധയെത്തുടർന്നാണ് ശനിയാഴ്ച വൈകീട്ട് ചെന്നൈ പോരൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് വിവരം. എന്നാൽ പതിവ് പരിശോധനകൾക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ഏതാനും ദിവസങ്ങൾക്കകം വീട്ടിൽ തിരിച്ചെത്തുമെന്നും ഡി.എം.ഡി.കെ. പുറത്തിറക്കിയ പത്രക്കുറിപ്പിൽ വിശദീകരിച്ചു. കുറച്ചുവർഷമായി പാർട്ടിപ്രവർത്തനത്തിൽ സജീവമല്ലാത്ത വിജയകാന്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. വിജയകാന്തിന്റെ അഭാവത്തിൽ ഭാര്യ പ്രേമലതയാണ് പാർട്ടിയെ നയിക്കുന്നത്.  

Read More

നടി സമാന്ത ആശുപത്രിയിൽ

മയോസിറ്റിസ് എന്ന രോഗത്തെ പറ്റി കഴിഞ്ഞ വര്‍ഷമാണ് സമാന്ത തുറന്ന് പറഞ്ഞത്. പിന്നീട് അങ്ങോട്ടേക്ക് ഇതിന്റെ ചികിത്സയും ഇതുമായി ബന്ധപ്പെട്ട അഭിനയത്തില്‍ നിന്നും ഇടവേള എടുത്തതും ഒക്കെ വാര്‍ത്തകളില്‍‌ ഇടം നേടിയിരുന്നു. ഇപ്പോഴിതാ ആശുപത്രിയില്‍ നിന്നുള്ള താരത്തിന്റെ ഫോട്ടോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. താൻ ആശുപത്രിയിലാണെന്നും ഡ്രിപ്പ് ഇട്ട് ചികിത്സയിലണെന്നും താരം തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. കൈയില്‍ ഡ്രിപ്പ് ഇട്ട് കിടക്കുന്ന ചിത്രം പങ്കുവച്ച്‌ കൊണ്ടാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. നടി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിലൂടെയാണ് ഇക്കാര്യം പറഞ്ഞത്. കുറച്ച്‌ മാസങ്ങളായി അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ് താരം.…

Read More

ടി സിദ്ദിഖ് എംഎൽഎ യ്ക്ക് എച്ച് 1 എൻ1 സ്ഥിരീകരിച്ചു

കോഴിക്കോട്: ടി സിദ്ദിഖ് എംഎൽഎ യ്ക്ക് എച്ച്1 എൻ1 സ്ഥിരീകരിച്ചു. കടുത്ത പനിയെ തുടർന്നാണ് സിദ്ദിഖ് എംഎൽഎ യെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന എംഎൽഎ യെ വാർഡിലേക്ക് മാറ്റി. ചികിത്സയുടെ തുടർച്ചയായി ഏതാനും ദിവസം കൂടി ആശുപത്രിയിൽ തുടരേണ്ടി വരുമെന്ന് ഡോക്ടർമാർ അറിയിച്ചു. അനാരോഗ്യം സംബന്ധിച്ച് ടി സിദ്ദിഖ് കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ‘സോളാർ കേസിൽ ഉമ്മൻ ചാണ്ടി സാറിനെതിരെ ഗൂഢാലോചന നടന്നുവെന്ന് സിബിഐ വെളിപ്പെടുത്തിയ സാഹചര്യത്തിൽ മാധ്യമങ്ങളിൽ നിന്നും പ്രവർത്തകരിൽ നിന്നും നിരവധി കോളുകൾ വന്ന്…

Read More

സോണിയ ഗാന്ധി ആശുപത്രിയിൽ

ഡൽഹി: കോണ്‍ഗ്രസ് പാര്‍ലമെന്ററി കമ്മിറ്റി അധ്യക്ഷ സോണിയ ഗാന്ധിയെ പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയില്‍ ഇപ്പോള്‍ ചികിത്സയില്‍ ആണെന്നാണ് റിപ്പോര്‍ട്ട്. ഡോക്‌ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നാണ് നിലവില്‍ അടുത്ത വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.

Read More

മലിനജലം കുടിച്ച് 13 പേർ ആശുപത്രിയിൽ

ബെംഗളൂരു : ചിത്രദുർഗ ജില്ലയിലെ കവടിഗരെഹട്ടി ആശ്രയ ലേഔട്ടിൽ മാലിന്യം കലർന്ന വെള്ളം കുടിച്ച് 13 പേർ ചികിത്സയിൽ. വെള്ളിയാഴ്ച വൈകിട്ടാണ് പൊതുപൈപ്പുകളിൽനിന്ന് കുടിവെള്ളം ശേഖരിച്ച 13 പേർക്ക് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടത്. തുടർന്ന് ഇവരെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരുടേയും നിലഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. പൊട്ടിയ പൈപ്പുകൾക്കുള്ളിലൂടെ മലിനജലം കുടിവെള്ളത്തിൽ കലർന്നെന്നാണ് പ്രാഥമിക നിഗമനം. വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്കായി ബെംഗളൂരുവിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഗ്രാമത്തിലേക്ക് ടാങ്കറിൽ കുടിവെള്ളമെത്തിക്കാനുള്ള സംവിധാനം ഒരുക്കി. ജില്ലാ ആരോഗ്യ ഓഫീസർ ഡോ. ആർ. രംഗനാഥിന്റെ നേതൃത്വത്തിൽ പ്രദേശത്ത് പ്രത്യേക…

Read More

സംവിധായകൻ സിദ്ദിഖ് ആശുപത്രിയിൽ;നിലഗുരുതരമെന്ന് റിപ്പോർട്ട്‌ 

കൊച്ചി: ചലച്ചിത്ര സംവിധായകൻ സിദ്ധിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം ഏറെ കാലമായി സിദ്ധിഖ് ചികിത്സയിൽ കഴിയുകയായിരുന്നു. അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെയാണ് ഇന്ന് അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായത്. സിദ്ധിഖിൻറെ നില ഗുരുതരമാണെന്ന് വിവരം. നിലവിൽ എഗ്മോ സപ്പോർട്ടിലാണ് അദ്ദേഹം ഉള്ളതെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. നാളെ രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് സിദ്ധിഖിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തും.

Read More

മലിനജലം കുടിച്ച് 14 പേർ ആശുപത്രിയിൽ

ബെംഗളൂരു :ബീദർ ജില്ലയിൽ മാലിന്യം കലർന്ന വെള്ളംകുടിച്ച് ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട 14 പേരെ ജില്ലയിൽ പ്രവേശിപ്പിച്ചു. ബരിദാബാദിലാണ് സംഭവം. മന്ത്രിമാരായ ഈശ്വർ ഖന്ദ്രെ, റഹിംഖാൻ എന്നിവർ ആശുപത്രിയിലെത്തി ആരോഗ്യവിവരങ്ങൾ അന്വേഷിച്ചു. ഗ്രാമത്തിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ മാലിന്യം കലർന്നതെങ്ങനെയെന്ന് അന്വേഷിച്ചുവരികയാണെന്ന് മന്ത്രിമാർ അറിയിച്ചു. കഴിഞ്ഞദിവസങ്ങളിലാണ് വെള്ളംകുടിച്ച 14 പേർക്ക് ആണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കഴിഞ്ഞ ജൂണിൽ ബീദറിൽ മാലിന്യം കലർന്ന വെള്ളംകുടിച്ച് ഇരുപതിലേറെ പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു.

Read More

മദനി വീണ്ടും ആശുപത്രിയിൽ

കൊല്ലം: പിഡിപി ജനറൽ അബ്ദുൾ നാസർ മനിയയെ കടുത്ത പനിയും ശാരീരിക അസ്വാസ്ഥ്യങ്ങളും  മൂലം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രക്തത്തിൽ ക്രിയാറ്റിന്റെയും അളവ് കൂടിയ നിലയിലാണ്. കടുത്ത രക്തസമ്മർദ്ദവും പ്രമേഹവും അദ്ദേഹത്തെ അലട്ടുന്നുണ്ട്. ആശുപത്രിയിൽ സന്ദർശകർക്കു പൂർണ നിയന്ത്രണം ഏർപ്പെടുത്തിയതായി പിഡിപി ജനറൽ സെക്രട്ടറി മൈലക്കാട് ഷാ അറിയിച്ചു.

Read More