ബെംഗളൂരു: നഗരത്തിലെ മലയാളികളുടെ യാത്ര പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കല ബെംഗളൂരു ഭാരവാഹികളുമായി ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആൻറണി രാജു കുമാര കൃപ ഗസ്റ്റ് ഹൗസിൽ ചർച്ച നടത്തി.
മന്ത്രിയുമായി നടത്തിയ ചർച്ചയിൽ പുതിയ ബസ് സർവീസിനെ പറ്റിയും നിർത്തി വെച്ചിരിക്കുന്ന സർവ്വീസുകൾ പുനരാരംഭിക്കുന്നതിനെ പറ്റിയും ഇപ്പോൾ മൈസൂരു റോഡ് സാറ്റ്ലൈറ്റ് വരെ വരുന്ന ബസ്സുകൾ പീനിയ ബസവേശ്വര ബസ് സ്റ്റാൻഡിലേക്ക് നീട്ടുന്നതിനെ പറ്റിയും ചർച്ചചെയ്യുകയും ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കല ബെംഗളൂരുവിന് ഉറപ്പു നൽകുകയും ചെയ്തു.
വിദ്യാർഥികൾ മുതൽ വ്യവസായികൾ വരെയുള്ള നിരവധി ആൾക്കാരുമായി കലയുടെ ഭാരവാഹികൾ ചർച്ച ചെയ്തതിൽ നിന്ന് ഉരുത്തിരിഞ്ഞ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയ നിവേദനം കലയുടെ സെക്രട്ടറി ഫിലിപ്പ് ജോർജ് മന്ത്രിക്ക് കൈമാറി.
പ്രസിഡൻറ് ജീവൻ തോമസ്, വൈസ് പ്രസിഡണ്ട് ശശി രാഘവൻ, ലേഡീസ് വിങ് ചെയർപേഴ്സൺ ശോണിമ അനീഷ്, ബിനു പാപ്പച്ചൻ,ജസ്റ്റൻ വടക്കൻ എന്നിവർ സന്നിഹിതരായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.