സംഗീത സംവിധായകൻ ആർ രഘുറാം അന്തരിച്ചു

ചെന്നൈ: സംഗീത സംവിധായകന്‍ ആര്‍. രഘുറാം അന്തരിച്ചു. നാഡികളെ ബാധിക്കുന്ന മോട്ടോര്‍ ന്യൂറോണ്‍ രോഗത്തെ തുടര്‍ന്ന് കുറച്ച്‌ കാലങ്ങളായി ചികിത്സയിലായിരുന്നു. വടപളനിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം.

‘ഒരു കിടയിന്‍ ഒരു മാനു എന്ന സിനിമയിലൂടെയാണ് രഘുറാം ശ്രദ്ധനേടുന്നത്. രഘുറാം സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ച ഈ ചിത്രത്തിലെ മൂന്ന് ഗാനങ്ങളും ഹിറ്റായി. തുടര്‍ന്ന്, ചില സിനിമകള്‍ക്കും സ്വതന്ത്ര ആല്‍ബങ്ങള്‍ക്കും സംഗീതം നല്‍കി. ചെറുപ്പം മുതലേ അപൂര്‍വ രോഗത്താല്‍ വലഞ്ഞിരുന്നതായും പലപ്പോഴും രഘുറാം പറഞ്ഞിട്ടുണ്ട്.

  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.

ഏതാനും ദിവസം മുമ്പ് അദ്ദേഹത്തിന്റെ നില ഗുരുതരമായതിനെ തുടര്‍ന്ന് ചെന്നൈയിലെ വടപളനിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts