കാളയോട്ട മത്സരത്തിനിടെ 2 മരണം, പരാതി ലഭിച്ചാൽ നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രി

ബെംഗളൂരു: കർണാടകയിൽ കാളയോട്ട മത്സരത്തിനിടെ വിവിധയിടങ്ങളിലായി രണ്ട് പേർ മരിച്ച സംഭവത്തിൽ നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രി.

ശിവമോഗ ജില്ലയിലെ രണ്ട് ഗ്രാമങ്ങളിലാണ് കാളയോട്ട മത്സരത്തിനിടെ രണ്ട് പേർ മരിച്ചത്. ശിക്കാരിപുരയിലെ ഗാമ ഗ്രാമത്തിൽ പ്രശാന്തും, സൊറാബ താലൂക്കിലെ ജേഡ് ഗ്രാമത്തിൽ ആദി എന്നിവരാണ് മത്സരമായ ഹോരി ഹബ്ബയ്ക്കിടെ കൊല്ലപ്പെട്ടത്.

പരിപാടി നടത്താൻ സംഘാടകർ പോലീസ് വകുപ്പിൽ നിന്ന് അനുമതി വാങ്ങിയിരുന്നില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. കാളയോട്ടം നടത്താൻ സംഘാടകർ അനുമതി വാങ്ങാത്തതിനാൽ രണ്ട് സംഭവങ്ങളെ കുറിച്ചും പോലീസിന് അറിവുണ്ടായിരുന്നില്ലെന്ന് ശിവമോഗ എസ്പി മിഥുൻ കുമാർ ജികെ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അദ്ദേഹം അറിയിച്ചു. 

  കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി മുഖ്യമന്ത്രി; ആദ്യ ദിവസം പോളിയോ നൽകിയത് 11 ലക്ഷത്തിലധികം കുട്ടികൾക്ക്

വിഷയത്തിൽ പോലീസ് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. ഇതൊരു പരമ്പരാഗത കായിക വിനോദമാണ്. അതിനാൽ മരണമുണ്ടായെങ്കിൽ പോലീസ് പരിശോധിക്കും. ഇത്തരം പരിപാടികൾക്ക് സംഘാടകർ മുൻകരുതലുകൾ എടുക്കണം. വിഷയം ജില്ലാ പോലീസുമായി ചർച്ച ചെയ്യുമെന്നും പരാതി ലഭിച്ചാൽ ഉടൻ നടപടിയെടുക്കുമെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൈസൂരുവിൽ വൻ നിക്ഷേപ തട്ടിപ്പ്: വ്യവസായിക്കും സുഹൃത്തുക്കൾക്കും നഷ്ടമായത് രണ്ടര കോടി രൂപ; ജാർഖണ്ഡ് സ്വദേശിക്കായി തിരച്ചിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐടി നഗരത്തെ വിറപ്പിച്ച് വൻ ലഹരിവേട്ട; മലയാളികൾ ഉൾപ്പെടെ 39 പേർ പിടിയിൽ, പിടിച്ചെടുത്തത് 55.80 കോടിയുടെ ലഹരിമരുന്ന്
[masterslider id="10"]

Related posts