തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനായി മുഖ്യമന്ത്രി സിദ്ധരാമയ്യ സംസ്ഥാന ഇന്റലിജൻസിനെ ദുരുപയോഗം ചെയ്യുകയാണെന്ന് ജെഡിഎസ് സംസ്ഥാന അധ്യക്ഷൻ എച്ച്.ഡി.കുമാരസ്വാമി.

ബെംഗളൂരു : തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനായി മുഖ്യമന്ത്രി സിദ്ധരാമയ്യ സംസ്ഥാന ഇന്റലിജൻസിനെ ദുരുപയോഗം ചെയ്യുകയാണെന്ന് ജെഡിഎസ് സംസ്ഥാന അധ്യക്ഷൻ എച്ച്.ഡി.കുമാരസ്വാമി. ഇക്കാര്യത്തിൽ സർക്കാരിനും ഉദ്യോഗസ്ഥർക്കുമെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകും.

ചാമുണ്ഡേശ്വരി മണ്ഡ‍ലത്തിൽ സിദ്ധരാമയ്യ തോൽക്കുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ഇന്റലിജൻസ് സഹായത്തോടെ സിദ്ധരാമയ്യ സുരക്ഷിത മണ്ഡലം തേടുകയാണ്. വ്യക്തമായ ഭൂരിപക്ഷത്തോടെ ജെഡിഎസ് അധികാരത്തിലെത്തുമെന്നും കുമാരസ്വാമി പറഞ്ഞു. വടക്കൻ കർണാടകയിൽ 45 സീറ്റും പഴയ മൈസൂരു മേഖലയിൽ 70 സീറ്റും നേടും. പ്രചാരണത്തിന്റെ ഭാഗമായി സഖ്യകക്ഷിയായ ബിഎസ്പിയുടെ നേതാവ് മായാവതി ഉടൻ സംസ്ഥാനത്തെത്തുമെന്നും കുമാരസ്വാമി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൈസൂരു റോഡിൽ കാർ ബൈക്കുകളിലിടിച്ച് മറിഞ്ഞു: ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്
  സുവർണ്ണ രഥം ഇനി കൂടുതൽ ആകർഷകം: ടിക്കറ്റ് നിരക്കിൽ 20 ശതമാനം ഇളവുമായി ഐആർസിടിസി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts