തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടം നിലവില്‍ വന്നു;വിനോദ സഞ്ചാരികള്‍ 50% കുറഞ്ഞു;വിവാഹങ്ങളുടെ “സ്പിരിറ്റ്‌” നഷ്ട്ടപ്പെട്ടു.

ബെംഗളൂരു: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം വന്നതോടെ മെടിക്കരി യില്‍ ഉള്ള ഹോംസ്റ്റേകള്‍ നടത്തുന്നവര്‍ എല്ലാം വലിയ ദുഖത്തിലാണ്,വിനോദ സഞ്ചാരികളുടെ വരവില്‍ അമ്പതു ശതമാനത്തോളം കുറവ് വന്നതായാണ് അവര്‍ അവകാശപ്പെടുന്നത്.

ഹോം സ്റ്റേ കളില്‍ ലൈസെന്‍സ് ഇല്ലാതെ തന്നെ മദ്യം ശേഖരിച്ച് വക്കുന്നതും വിളമ്പുന്നതും ഒരു സാധാരണ സംഭവമായിരുന്നു എന്നാല്‍ പെരുമാറ്റ ചാട്ടം വന്നതോടെ പോലിസ് അനധികൃതമായി മദ്യം വിളമ്പുന്നവര്‍ക്ക് എതിരെ പോലിസ് കര്‍ശനമായ നടപടികള്‍ സ്വീകരിച്ചു തുടങ്ങി ,അത് മൂലം വിനോദ സഞ്ചാരികളുടെ വരവില്‍ കുറവ് വന്നു എന്നാണ് ഹോംസ്റ്റേകള്‍ നടത്തുന്നവര്‍  അവകാശപ്പെടുന്നത്.

  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി

അതെ സമയം കൊടവ വിഭാഗത്തിലെ വിവാഹങ്ങളുടെ “സ്പിരിറ്റ്‌”നെയും തെരഞ്ഞെടുപ്പു ബാധിച്ചതായാണ്‌ വിവരങ്ങള്‍,സാധാരണ കൊടവ വിവാഹങ്ങളില്‍ മദ്യം ഒരു പ്രധാന ഘടകമാണ്,വരുന്ന അതിഥികള്‍ക്കായി എല്ലാ തരത്തില്‍ ഉള്ള മദ്യവും ഒരുക്കി വച്ച് താല്പര്യമുള്ളത് കഴിക്കാന്‍ ആവശ്യപ്പെടുന്ന രീതിയില്‍ ആണ് കൊടവ സമുദായക്കാരുടെ “ആതിഥ്യമര്യാദ”,എന്നാല്‍ ഈ രീതിയില്‍ വിവാഹ സീസന്‍ ആയ ഇപ്പോള്‍ തെരഞ്ഞെടുപ്പു ഒരു തടസ്സമായിരിക്കുകയാണ് എന്നാണ് കൊടവ സമുദായത്തിലെ ചിലര്‍ അഭിപ്രായപ്പെടുന്നത്.

  ഇനി എല്ലാ സ്കൂളുകളും ഒരേ സമയം; അതിരാവിലെ സ്കൂളിലേക്ക് ഓടേണ്ട വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുതിയ ടൈംടേബിൾ നിലവിൽ വന്നു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുൻ ജീവനക്കാരന് മുഴുവൻ ബോണസും നൽകണം: വിപ്രോയ്ക്ക് തിരിച്ചടി
[masterslider id="10"]

Related posts