തെരഞ്ഞെടുപ്പു ഗോദയിലും പിന്തുടര്‍ന്ന് ഭാര്യ;കോണ്‍ഗ്രെസ് എം എല്‍ എ ക്കാണ് ഈ ദുര്യോഗം.

ബെംഗളൂരു : തിപ്ടൂരിൽ കുടുംബ വഴക്ക് തിരഞ്ഞെടുപ്പ് ഗോദയിലേക്ക്. കോൺഗ്രസ് ടിക്കറ്റിൽ നിലവിലെ എംഎൽഎ ഷഡാക്ഷരി മൽസരിച്ചാൽ എതിരെ താനും മൽസരിക്കുമെന്നു രണ്ടാം ഭാര്യ മധുകുമാരി വ്യക്തമാക്കി. ആദ്യഭാര്യയുമായി ബന്ധം വേർപെടുത്താതെയാണ് 2004ൽ ഷഡാക്ഷരി മധുകുമാരിയെ വിവാഹം കഴിച്ചത്. 2009ൽ ഇവരെ ഉപേക്ഷിക്കുകയും ചെയ്തു. പിതാവ് തന്നെയും അമ്മയെയും വീട്ടിൽ നിന്നു പുറത്താക്കിയെന്ന് ആരോപിച്ച് ഇവരുടെ 12 വയസ്സുള്ള മകൻ കഴിഞ്ഞ വർഷം ഷഡാക്ഷരിക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു.

Read More

ചാമുണ്ഡേശ്വരി സിദ്ധരാമയ്യയ്ക്ക് അടി തെറ്റും എന്നനിലക്ക് ഇന്റലിജൻസ് എഡിജിപിയുടേതെന്ന പേരിൽ പ്രചരിക്കുന്ന റിപ്പോർട്ട് വ്യാജമാണെന്നു മുഖ്യമന്ത്രിയുടെ ഓഫിസ്.

ബെംഗളൂരു : ചാമുണ്ഡേശ്വരി മണ്ഡലം മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കു സുരക്ഷിതമല്ലെന്ന്, ഇന്റലിജൻസ് എഡിജിപിയുടേതെന്ന പേരിൽ പ്രചരിക്കുന്ന റിപ്പോർട്ട് വ്യാജമാണെന്നു മുഖ്യമന്ത്രിയുടെ ഓഫിസ്. ഇത്തരം വ്യാജ റിപ്പോർട്ട് എങ്ങിനെ ഉണ്ടായെന്ന് അന്വേഷിക്കാൻ ഇന്റലിജൻസ് ഡിഐജിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്റലിജൻസ് വിഭാഗം ഇത്തരത്തിൽ ഒരു റിപ്പോർട്ടും നൽകിയിട്ടില്ല. സമൂഹ മാധ്യമങ്ങളിലൂടെ ഇപ്പോൾ പ്രചരിക്കുന്ന വാർത്ത കെട്ടിച്ചമച്ചതാണ്. ഇന്റലിജൻസ് എഡിജിപിയുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. മാത്രമല്ല, ഇന്റലിജൻസ് റിപ്പോർട്ട് സാധാരണ കന്നഡയിലാണ് ഇറക്കുകയെന്നും ഇംഗ്ലിഷിൽ അല്ലെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് പ്രസ്താവനയിലൂടെ അറിയിച്ചു.

Read More

തെരഞ്ഞെടുപ്പിന് ജന പക്ഷത്ത് നിന്ന് പ്രകടന പത്രികയുമായി സിവിൽ സൊസൈറ്റി

ബെംഗളൂരു∙ കർണാടകയിലെ വിവിധ സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായ സിവിൽ സൊസൈറ്റി ഫോറത്തിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി. പരിസ്ഥിതി, മനുഷ്യാവകാശം, കാർഷികം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന എഴുപത് സംഘടനകളാണ് കൂട്ടായ്മയിൽ ഉള്ളത്. ഭക്ഷണം, വെള്ളം, പാർപ്പിടം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾ ഉൾക്കൊള്ളിച്ചുള്ള പത്രിക മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ അവഗണിക്കുന്ന വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളെ തിരികെ വിളിക്കാനുള്ള അവകാശം ജനങ്ങൾക്ക് തന്നെ വേണമെന്നും പത്രികയിൽ പറയുന്നു.

Read More

പ്രതിരോധകുത്തിവയ്പിനെ തുടർന്ന് രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ബെംഗളൂരു ∙ പ്രതിരോധകുത്തിവയ്പെടുത്ത് മണിക്കൂറുകൾക്കുള്ളിൽ രണ്ടു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മണ്ഡ്യ ജില്ലയിലെ സോനഗഹള്ളിയിലെ പ്രൈമറി ഹെൽത്ത് സെന്ററിൽ കുത്തിവയ്പ് നടത്തിയ നന്ദീഷ്-ശിൽപ ദമ്പതികളുടെ പെൺകുഞ്ഞാണ് മരിച്ചത്. കുത്തിവയ്പിനുശേഷം അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ മണ്ഡ്യ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read More

ന്യുനപക്ഷ പദവിക്ക് പൂര്‍ണ പിന്തുണയുമായി ലിംഗായത്ത് മഠാധിപതികളുടെ കൂട്ടായ്മ രംഗത്ത്.

ബെംഗളൂരു : കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെയും മുഖ്യമന്ത്രി സിദ്ധരാമയ്യയെയും പരസ്യമായി പിന്തുണച്ച് ലിംഗായത്ത് മഠാധിപതികളുടെ കൂട്ടായ്മ രംഗത്ത്. സമുദായത്തിനു ന്യൂനപക്ഷ മതപദവി നൽകണമെന്ന വിദഗ്ധസമിതി ശുപാർശ സംസ്ഥാന സർക്കാർ തുടർനടപടിക്കായി കേന്ദ്രത്തിനു സമർപ്പിച്ച പശ്ചാത്തലത്തിലാണിത്. വിവിധ മഠാധിപതികൾ ഉൾപ്പെടെ മുപ്പതോളം മുതിർന്ന സന്യാസിമാർ പങ്കെടുത്ത യോഗം, ന്യൂനപക്ഷ പദവി ആവശ്യത്തെ പിന്തുണയ്ക്കാൻ ബിജെപിയോട് ആവശ്യപ്പെടുകയും ചെയ്തു. ഈ മാസം 18നു ബസവ ജയന്തിക്കു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു. സ്വതന്ത്രമതമെന്ന ആവശ്യത്തെ സിദ്ധരാമയ്യ സർക്കാരാണ് പിന്തുണച്ചതെന്നും അതിനാൽ തിരഞ്ഞെടുപ്പിൽ…

Read More

തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനായി മുഖ്യമന്ത്രി സിദ്ധരാമയ്യ സംസ്ഥാന ഇന്റലിജൻസിനെ ദുരുപയോഗം ചെയ്യുകയാണെന്ന് ജെഡിഎസ് സംസ്ഥാന അധ്യക്ഷൻ എച്ച്.ഡി.കുമാരസ്വാമി.

ബെംഗളൂരു : തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനായി മുഖ്യമന്ത്രി സിദ്ധരാമയ്യ സംസ്ഥാന ഇന്റലിജൻസിനെ ദുരുപയോഗം ചെയ്യുകയാണെന്ന് ജെഡിഎസ് സംസ്ഥാന അധ്യക്ഷൻ എച്ച്.ഡി.കുമാരസ്വാമി. ഇക്കാര്യത്തിൽ സർക്കാരിനും ഉദ്യോഗസ്ഥർക്കുമെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകും. ചാമുണ്ഡേശ്വരി മണ്ഡ‍ലത്തിൽ സിദ്ധരാമയ്യ തോൽക്കുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ഇന്റലിജൻസ് സഹായത്തോടെ സിദ്ധരാമയ്യ സുരക്ഷിത മണ്ഡലം തേടുകയാണ്. വ്യക്തമായ ഭൂരിപക്ഷത്തോടെ ജെഡിഎസ് അധികാരത്തിലെത്തുമെന്നും കുമാരസ്വാമി പറഞ്ഞു. വടക്കൻ കർണാടകയിൽ 45 സീറ്റും പഴയ മൈസൂരു മേഖലയിൽ 70 സീറ്റും നേടും. പ്രചാരണത്തിന്റെ ഭാഗമായി സഖ്യകക്ഷിയായ ബിഎസ്പിയുടെ നേതാവ് മായാവതി ഉടൻ സംസ്ഥാനത്തെത്തുമെന്നും കുമാരസ്വാമി പറഞ്ഞു.

Read More

തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടം നിലവില്‍ വന്നു;വിനോദ സഞ്ചാരികള്‍ 50% കുറഞ്ഞു;വിവാഹങ്ങളുടെ “സ്പിരിറ്റ്‌” നഷ്ട്ടപ്പെട്ടു.

ബെംഗളൂരു: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം വന്നതോടെ മെടിക്കരി യില്‍ ഉള്ള ഹോംസ്റ്റേകള്‍ നടത്തുന്നവര്‍ എല്ലാം വലിയ ദുഖത്തിലാണ്,വിനോദ സഞ്ചാരികളുടെ വരവില്‍ അമ്പതു ശതമാനത്തോളം കുറവ് വന്നതായാണ് അവര്‍ അവകാശപ്പെടുന്നത്. ഹോം സ്റ്റേ കളില്‍ ലൈസെന്‍സ് ഇല്ലാതെ തന്നെ മദ്യം ശേഖരിച്ച് വക്കുന്നതും വിളമ്പുന്നതും ഒരു സാധാരണ സംഭവമായിരുന്നു എന്നാല്‍ പെരുമാറ്റ ചാട്ടം വന്നതോടെ പോലിസ് അനധികൃതമായി മദ്യം വിളമ്പുന്നവര്‍ക്ക് എതിരെ പോലിസ് കര്‍ശനമായ നടപടികള്‍ സ്വീകരിച്ചു തുടങ്ങി ,അത് മൂലം വിനോദ സഞ്ചാരികളുടെ വരവില്‍ കുറവ് വന്നു എന്നാണ് ഹോംസ്റ്റേകള്‍ നടത്തുന്നവര്‍  അവകാശപ്പെടുന്നത്. അതെ സമയം…

Read More

സുഹൃത്തുക്കളെ രക്ഷിക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിനി റിസര്‍വോയറില്‍ മുങ്ങി മരിച്ചു.

ബെംഗളൂരു: ഇന്നലെ  ചാമരാജ നഗറിലെ യരംബാടി റിസര്‍വോയറില്‍ വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു,ബാനസവാടി സ്വദേശിയായ നികിത എന്നാ വിദ്യാര്‍ത്ഥിനി യാണ് തന്റെ കൂട്ടുകാരെ രക്ഷിക്കാന്‍ ഉള്ള ശ്രമത്തില്‍ മുങ്ങി മരിച്ചത്. തന്റെ ഒരു കൂട്ടുകാരി വെള്ളത്തില്‍ മുങ്ങി താഴുന്നത് കണ്ട നീന്തല്‍ അറിയാത്ത നികിത റിസര്‍വോയറിലേക്ക് എടുത്ത് ചാടുകയായിരുന്നു.ഇന്നലെ ഒരു കുടുംബ പരിപാടിയില്‍ പങ്കെടുക്കാന്‍ ചാമരാജ നഗറില്‍ എത്തിയതായിരുന്നു പെണ്‍കുട്ടി. പോസ്റ്റ്‌ മോര്‍ട്ടതിന് ശേഷം മൃത ശരീരം ബന്ധുക്കള്‍ക്ക് വിട്ടുകൊടുതതായി രാമപുര പോലിസ് അറിയിച്ചു.

Read More

കേരളത്തിലെ വിമാനത്താവളങ്ങള്‍ പരിശോധന കര്‍ശനമാക്കി;കഴിഞ്ഞ ഒരു വര്‍ഷം സ്വര്‍ണ കള്ളക്കടത്തുകാര്‍ കൂടുതല്‍ ഉപയോഗിച്ചത് ബെംഗളൂരു വിമാനത്താവളം;പിടിച്ചതു 100 കിലോ സ്വര്‍ണം.

ബെംഗളൂരു : കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് ഒരുവർഷത്തിനിടെ പിടിച്ചതു 100 കിലോയുടെ കള്ളക്കടത്തു സ്വർണം. 30.5 കോടി രൂപ വിലമതിക്കും. മലയാളികളും സ്ത്രീകളും ഉൾപ്പെടെ 34 പേരാണ് ഇക്കാലയളവിൽ സ്വർണക്കടത്തിന് അറസ്റ്റിലായത്. പിടിയിലായവരിൽ വിദേശികളുമുണ്ട്. പിടിച്ചെടുത്ത സ്വർണം മുൻ സാമ്പത്തിക വർഷത്തെക്കാൾ രണ്ടിരട്ടിയോളം വരും. 34.5 കിലോ സ്വർണമാണു കഴിഞ്ഞ തവണ പിടിച്ചെടുത്തത്. ലായനി രൂപത്തിലാക്കിയും വിമാനത്തിന്റെ സീറ്റിന് അടിയിൽ ഒളിപ്പിച്ചുമുള്ള നവീന മാർഗങ്ങളിലൂടെയും സ്വർണം കടത്താൻ ശ്രമിച്ചവരുണ്ട്. സ്വർണം പേസ്റ്റ് രൂപത്തിലാക്കി ശരീരത്തിൽ തേച്ചുപിടിപ്പിച്ച് മുകളിൽ ബാൻഡേജ് ഇട്ടെത്തിയ ആളും പിടിയിലായി.…

Read More

പ്രധാനമന്ത്രിയെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്തു;ജിഗ്നേഷ് മേവനിക്കെതിരെ കേസ്.

ബെംഗളൂരു:പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സമ്മേളന വേദിയിലേക്ക് കസേരകള്‍ വലിച്ചെറിയാന്‍ ആഹ്വാനം ചെയ്ത ദളിത്‌ നേതാവും ഗുജറാത്തില്‍ നിന്നുള്ള എം എല്‍ എ യുമായ ജിഗ്നേഷ് മേവനിക്കെതിരെ കേസ്. 15 കര്‍ണാടകയില്‍ നടക്കുന്ന പ്രധാനമന്ത്രിയുടെ റാലി തടസ്സപ്പെടുത്താന്‍ യുവാക്കള്‍ അദ്ധേഹത്തിന്റെ ശരീരത്തിലേക്ക് കസേരകള്‍ വലിച്ചെറിഞ്ഞു ആക്രമിക്കണം എന്ന് മേവനി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. പരിപാടിയുടെ ചുമതലയുള്ള ഫ്ലയിംഗ് സ്ക്വാഡിലെ ഉദ്യോഗസ്ഥന്‍ ടോ ജയന്ത് നല്‍കിയ പരാതിയിലാണ് പോലിസ് കേസ് എടുത്തത്‌.പ്രകോപനപരമായ പ്രസംഗം നടത്തിയതിന്റെ പേരിലുള്ള വകുപ്പുകള്‍ ആണ് ചുമത്തിയത്.

Read More
Click Here to Follow Us