കേരളത്തിലെ വിമാനത്താവളങ്ങള്‍ പരിശോധന കര്‍ശനമാക്കി;കഴിഞ്ഞ ഒരു വര്‍ഷം സ്വര്‍ണ കള്ളക്കടത്തുകാര്‍ കൂടുതല്‍ ഉപയോഗിച്ചത് ബെംഗളൂരു വിമാനത്താവളം;പിടിച്ചതു 100 കിലോ സ്വര്‍ണം.

ബെംഗളൂരു : കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് ഒരുവർഷത്തിനിടെ പിടിച്ചതു 100 കിലോയുടെ കള്ളക്കടത്തു സ്വർണം. 30.5 കോടി രൂപ വിലമതിക്കും. മലയാളികളും സ്ത്രീകളും ഉൾപ്പെടെ 34 പേരാണ് ഇക്കാലയളവിൽ സ്വർണക്കടത്തിന് അറസ്റ്റിലായത്. പിടിയിലായവരിൽ വിദേശികളുമുണ്ട്. പിടിച്ചെടുത്ത സ്വർണം മുൻ സാമ്പത്തിക വർഷത്തെക്കാൾ രണ്ടിരട്ടിയോളം വരും. 34.5 കിലോ സ്വർണമാണു കഴിഞ്ഞ തവണ പിടിച്ചെടുത്തത്.

  യാത്രക്കാർക്ക് ആശ്വാസം: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുളള സ്പെഷൽ ട്രെയിൻ സർവീസുകൾ നീട്ടി

ലായനി രൂപത്തിലാക്കിയും വിമാനത്തിന്റെ സീറ്റിന് അടിയിൽ ഒളിപ്പിച്ചുമുള്ള നവീന മാർഗങ്ങളിലൂടെയും സ്വർണം കടത്താൻ ശ്രമിച്ചവരുണ്ട്. സ്വർണം പേസ്റ്റ് രൂപത്തിലാക്കി ശരീരത്തിൽ തേച്ചുപിടിപ്പിച്ച് മുകളിൽ ബാൻഡേജ് ഇട്ടെത്തിയ ആളും പിടിയിലായി. കാർഗോ വഴിയും കോടികളുടെ സ്വർണം കടത്താൻ ശ്രമിച്ചു. മോട്ടറിന്റെ കോയിലിനു പകരം സ്വർണക്കമ്പികൾ ചുറ്റിയാണ് കാർഗോ വഴി സ്വർണം കടത്താൻ ശ്രമിച്ചത്. ദുബായിൽനിന്ന് ഇത്തരത്തിൽ എത്തിയ 33.5 കിലോ സ്വർണമായിരുന്നു ഇക്കാലയളവിലെ ഏറ്റവും വലിയ സ്വർണവേട്ട.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈജിപുര ഫ്ലൈഓവർ നിർമാണം വീണ്ടും വൈകുന്നു; ഒടുവിൽ '40 അലിബാബമാരെ' തിരഞ്ഞ് അധികൃതർ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കത്തുന്ന വെയിലിലും തല തണുക്കും; ട്രാഫിക് പൊലീസിനായി ഇതാ 'എസി ഹെൽമെറ്റ്'!
[masterslider id="10"]

Related posts