ചാമുണ്ഡേശ്വരി സിദ്ധരാമയ്യയ്ക്ക് അടി തെറ്റും എന്നനിലക്ക് ഇന്റലിജൻസ് എഡിജിപിയുടേതെന്ന പേരിൽ പ്രചരിക്കുന്ന റിപ്പോർട്ട് വ്യാജമാണെന്നു മുഖ്യമന്ത്രിയുടെ ഓഫിസ്.

ബെംഗളൂരു : ചാമുണ്ഡേശ്വരി മണ്ഡലം മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കു സുരക്ഷിതമല്ലെന്ന്, ഇന്റലിജൻസ് എഡിജിപിയുടേതെന്ന പേരിൽ പ്രചരിക്കുന്ന റിപ്പോർട്ട് വ്യാജമാണെന്നു മുഖ്യമന്ത്രിയുടെ ഓഫിസ്. ഇത്തരം വ്യാജ റിപ്പോർട്ട് എങ്ങിനെ ഉണ്ടായെന്ന് അന്വേഷിക്കാൻ ഇന്റലിജൻസ് ഡിഐജിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്റലിജൻസ് വിഭാഗം ഇത്തരത്തിൽ ഒരു റിപ്പോർട്ടും നൽകിയിട്ടില്ല.

  'അക്കൗണ്ട് പൂട്ടിയില്ലെങ്കിൽ വകവരുത്തും'; കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന് വധഭീഷണി

സമൂഹ മാധ്യമങ്ങളിലൂടെ ഇപ്പോൾ പ്രചരിക്കുന്ന വാർത്ത കെട്ടിച്ചമച്ചതാണ്. ഇന്റലിജൻസ് എഡിജിപിയുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. മാത്രമല്ല, ഇന്റലിജൻസ് റിപ്പോർട്ട് സാധാരണ കന്നഡയിലാണ് ഇറക്കുകയെന്നും ഇംഗ്ലിഷിൽ അല്ലെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് പ്രസ്താവനയിലൂടെ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ചു: പിന്നാലെ ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി: രാമലിംഗ റെഡ്ഡി രാജിവെച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts