കൊച്ചി: സംസ്ഥാനത്തെ പ്രളയക്കെടുതിയില്‍ നിന്ന് കൈപിടിച്ചുയര്‍ത്തിയ നാവികസേനാംഗങ്ങള്‍ക്ക് വ്യത്യസ്തമായ രീതിയില്‍ നന്ദി പ്രകാശനം. ജീവിതത്തിലേക്ക് തിരിച്ചുകൊണ്ട് വന്ന സേനയക്ക് കൊച്ചിയില്‍ നിന്ന് ലഭിച്ച നന്ദി വേറിട്ട രീതിയിലായിരുന്നു.
ടെറസില്‍ വെളുത്ത പെയിന്റ് ഉപയോഗിച്ച് താങ്ക്‌സ് എന്നെഴുതിയാണ് നാവികസേനയിലെ പൈലറ്റ് കമാന്‍ഡര്‍ വിജയ് ശര്‍മയ്ക്കും സംഘത്തിനും പ്രളയബാധിതര്‍ നന്ദി അറിയിച്ചത്. ചിത്രം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
#Kerala: A 'Thanks' note painted on the roof of a house in Kochi from where the Naval ALH piloted by Cdr Vijay Varma had rescued two women on August 17. pic.twitter.com/lwxHkQwzXc
— ANI (@ANI) August 20, 2018
ആഗസ്റ്റ് 17ന് നാവികസേനയിലെ പൈലറ്റ് വിജയ് വര്‍മയും സംഘവും രണ്ടു സ്ത്രീകളെ ഈ വീടിനു മുകളില്‍നിന്ന് രക്ഷപ്പെടുത്തിയിരുന്നു.
രക്ഷാപ്രവര്‍ത്തകര്‍ക്കുള്ള താങ്ക്‌സിന്‍റെ ചിത്രം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ട്വീറ്റ് ചെയ്തിട്ടുണ്ട്. ആരുടെ വീടാണെന്നോ എഴുതിയത് ആരാണെന്നോ വ്യക്തമായിട്ടില്ല. എന്നാല്‍ പ്രളയത്തില്‍ കൈത്താങ്ങായ നാവികസേനാംഗങ്ങള്‍ക്ക് ഹൃദയംനിറഞ്ഞ നന്ദിയാണ് ഇതിലൂടെ അറിയിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്.
നേവിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജും ഫോട്ടോ ട്വീറ്റ് ചെയ്തിട്ടുണ്ട്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.#OpMadad #KeralaFloodRelief #KeralaFloods2018 A Thank You note painted on the roof of a house where the Naval ALH piloted by Cdr Vijay Varma rescued two women. Bravo… pic.twitter.com/xsaD1RfeIk
— SpokespersonNavy (@indiannavy) August 20, 2018