കേരളത്തിലെ പ്രളയം ദേശീയദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

കൊച്ചി: കേരളത്തിലെ പ്രളയം ദേശീയദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് പൊതുതാല്‍പ്പര്യ ഹര്‍ജിയ്ക്കുള്ള മറുപടിയായി കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

കൂടാതെ, ദേശീയദുരന്തം എന്നത് പൊതുസംഭാഷണ പ്രയോഗം മാത്രമാണെന്നും ലെവല്‍ 3 ദുരന്തമായി കേരളത്തിലെ പ്രളയത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

ഉത്തരാഖണ്ഡ്, ജമ്മു-കശ്മീര്‍ വെള്ളപ്പൊക്കങ്ങള്‍ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും കേരളത്തിലേതും ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നുമുള്ള ഇടുക്കി സ്വദേശി എ.എ ഷിബിയുടെ പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി പരിഗണിച്ച വേളയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്രകാരം അറിയിച്ചത്.

  ബാൽക്കണിയിലെ കാഴ്ചകൾക്കിടയിൽ ഒരു ക്ലോസറ്റ്! ബെംഗളൂരുവിലെ വിചിത്രമായ ഫ്ലാറ്റ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

അതേസമയം, കേരള സര്‍ക്കാരിനെയും മത്സ്യത്തൊഴിലാളികളേയും അളവറ്റ് പ്രശംസിച്ചു ഹൈക്കോടതി.

കേരളത്തിലെ പ്രളയക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചുവെന്നഭിപ്രയപ്പെട്ട കോടതി. മത്സ്യത്തൊഴിലാളികളുടെ സേവനം പ്രശംസനീയമായിരുന്നെന്നും ഈ ആര്‍ജവം തുടര്‍ന്നുകൊണ്ടു പോകണമെന്നും നിര്‍ദേശിച്ചു.

ദുരന്തനിവാരണത്തിന് വിവിധ വകുപ്പുകള്‍ എകോപിപ്പിച്ച്‌ സാധ്യമായ പ്രവര്‍ത്തനം നടത്താന്‍ സര്‍ക്കാരിനു കഴിഞ്ഞെന്ന് അഭിപ്രായപ്പെട്ട കോടതി ദുരിതാശ്വാസ പ്രവര്‍ത്തനവും പുനര്‍നിര്‍മ്മാണവും ഏറ്റവും സുതാര്യമാവണമെന്നും നിര്‍ദേശിച്ചു.

എന്തൊക്കെ ചെയ്തു, എന്തൊക്കെ ചെയ്യാന്‍ പോകുന്നു, എന്ന വിവരങ്ങള്‍ ജനങ്ങളെ അപ്പപ്പോള്‍ അറിയിക്കണം. ദുരന്ത നിവാരണത്തിനും പുനര്‍നിര്‍മ്മാണത്തിനും കര്‍മ്മപദ്ധതി തയ്യാറാക്കണം, നാശനഷ്ടങ്ങള്‍ വിലയിരുത്തലും ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള പുനര്‍നിര്‍മ്മാണ പദ്ധതിക്കും വൈകാതെ തുടക്കം കുറിക്കണം, കോടതി നിര്‍ദേശിച്ചു.

  വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; നിരവധിപേര്‍ മണ്ണിനടിയില്‍

ഒപ്പം, പ്രളയക്കെടുതിയിലുണ്ടായ നഷ്ടം കണക്കാക്കി സംസ്ഥാന സര്‍ക്കാര്‍ എത്രയും വേഗം കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി നാട്ടിലേക്ക് രാജകീയ യാത്ര; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഫ്ലൈ ബസ് സർവീസ് വെള്ളിയാഴ്ച മുതൽ; നിരക്കും വിശദാംശങ്ങളും
[masterslider id="10"]

Related posts