മൈസൂരുവിൽ വിനോദയാത്രക്കിയ്ക്ക് എത്തിയ മലയാളി വിദ്യാര്‍ഥിനി ഹൃദയാഘാതം മൂലം മരിച്ചു

ബെംഗളൂരു: മൈസുരുവിൽ ഹൈസ്കൂൾ വിദ്യാർഥിനി ഹൃദയാഘാതം മൂലം മരിച്ചു.

പുലാപ്പറ്റ എം എൻ കെ എം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ശ്രീസയനയാണ് മരിച്ചത്.

മൈസൂരിലേക്ക് വിനോദയാത്രക്ക് പോയപ്പോഴായിരുന്നു സംഭവം.

ഇന്നലെ രാത്രി മൈസൂരില്‍ വൃന്ദാവന്‍ ഗാര്‍ഡന്‍ കണ്ടുമടങ്ങുമ്പോഴാണ് സയന കുഴഞ്ഞുവീഴുന്നത്.

  ബെംഗളൂരുവിൽ നവവധു വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ: പീഡന ആരോപണവുമായി കുടുംബം, ഭർത്താവിനെതിരെ കേസ്

ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

പിന്നീട് നടത്തിയ പരിശോധനയിലാണ് ഹൃദയാഘാതമാണ് മരണകാരണമെന്ന് കണ്ടെത്തിയത്.

പിന്നീട് വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.

സയനയുടെ മരണത്തിൽ അനുശോചിച്ച് എം എൻ കെ എം സ്കൂളിന് ഇന്ന് അവധിയായിരിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റൈഡ് ട്രാജഡി: റാപ്പിഡോ മറിഞ്ഞ് മലയാളി യുവതിയുടെ മേൽ ട്രാക്ടർ കയറിയ സംഭവം; കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് കമ്പനിക്കെതിരെ കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts