ദീപാവലി തിരക്ക് ; രണ്ട് സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയിൽവേ 

ചെന്നൈ: ദീപാവലി തിരക്ക് പരിഗണിച്ച് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് സതേൺ റെയിൽവെ. ട്രെയിൻ നമ്പർ 06062 നാഗർകോവിൽ -മംഗലാപുരം ഫെസ്റ്റിവൽ സ്പെഷ്യൽ നവംബർ 11, 18, 25 തീയതികളിൽ സർവീസ് നടത്തും. 2.45 ന് നാഗർകോവിലിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം പുലർച്ചെ 5. 15 ന് മംഗളൂരുവിൽ എത്തും. ട്രെയിൻ നമ്പർ 06063 മംഗലാപുരം – താമ്പരം ഫെസ്റ്റിവൽ സ്പെഷ്യൽ , നവംബർ 12, 19, 26 തീയതികളിൽ സർവീസ് നടത്തും. രാവിലെ 10 മണിക്ക് മംഗളൂരുവിൽ നിന്നും പുറപ്പെടുന്ന…

Read More

ഒന്നും മായ്ച്ചിട്ടില്ല; ചായ് ടാറ്റൂ ഇപ്പോഴും കൂടെയുണ്ട്…വീണ്ടും ഒന്നിക്കുമെന്ന പ്രതീക്ഷ നൽകി സാമന്തയും നാഗചൈതന്യയും

സാമന്തയും നാഗചൈതന്യയും വീണ്ടും ഒന്നിക്കുന്നു. സാമന്ത തന്നെയാണ് ഇതേക്കുറിച്ചുള്ള സൂചനകള്‍ ആരാധകരുമായി പങ്കുവച്ചത്. നാഗചൈതന്യയുടെ പേരില്‍ ചായ് എന്നൊരു ടാറ്റൂ സാമന്ത ചെയ്തിരുന്നു. എന്നാല്‍ അടുത്തിടെ പങ്കുവച്ച ചിത്രങ്ങളില്‍ അത് അപ്രത്യക്ഷമായിരുന്നു. ഇതോടെ താരം ടാറ്റൂ നീക്കം ചെയ്തുവെന്ന വാര്‍ത്തകളും എത്തിയിരുന്നു. എന്നാലിപ്പോള്‍ ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് നടി. ഒരിടയ്ക്ക് അപ്രത്യക്ഷമായ ഈ ടാറ്റൂ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. സാമന്ത പങ്കുവച്ച പുതിയ പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. സാമന്തയുടെ വാരിയെല്ലിന്‍റെ ഭാഗത്തായുള്ള ചായ് എന്ന ടാറ്റൂ കാണിച്ചുള്ള ചിത്രമാണ് സാമന്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. നേരത്തെ ആര്‍ക്കൈവ്…

Read More

ദീപാവലിയുടെ മറവിൽ സ്വകാര്യ ബസുകളുടെ പകൽക്കൊള്ള; ടിക്കറ്റ് നിരക്ക്‌ മൂന്നിരട്ടി

ബെംഗളൂരു: ദീപാവലി തിരക്കിന്റെ മറവിൽ സ്വകാര്യ ബസുകളുടെ പകൽക്കൊള്ള. ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയോളം വർധിപ്പിച്ചതായാണ് റിപ്പോർട്ട്. എല്ലാ വർഷത്തേയും പോലെ സ്വകാര്യ ബസുടമകൾ ഇത്തവണയും ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചിരിക്കുകയാണ്. യാത്രാനിരക്ക് ഇരട്ടിയാക്കിയതിനാൽ സാധാരണ ദിവസങ്ങളേക്കാൾ കൂടുതൽ പണം നൽകേണ്ടിവരുമെന്ന് യാത്രക്കാർ പറയുന്നു. ബെംഗളൂരു, മൈസൂരു തുടങ്ങിയ വലിയ നഗരങ്ങളിൽ നിന്ന് ആളുകൾ ദീപാവലിക്ക് വേണ്ടിയുള്ള ആഘോഷങ്ങൾക്കായി കേരളം ഉൾപ്പെടെ സ്വന്തം സ്ഥലങ്ങളിലേക്ക് പോകുന്നു. ഇതോടെയാണ് ബസ് ടിക്കറ്റിന്റെ ആവശ്യവും വർധിച്ചത്. കേരളത്തിലേക്ക് സ്‌പെഷൽ ട്രെയിൻ പ്രഖ്യാപനം വൈകുന്നതാണ് സ്വകാര്യ ബസുകളിൽ ടിക്കറ്റ് നിരക്ക് മൂന്നിരട്ടിവരെ…

Read More

ഞാൻ ധരിക്കുന്ന വസ്ത്രത്തിൽ അല്ല, മറ്റുള്ളവരുടെ നോട്ടത്തിലാണ് കുഴപ്പം; ഹണി റോസ് 

മലയാളികളുടെ പ്രിയ താരമാണ് ഹണി റോസ്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തെ നിരവധി പേരാണ് പിന്തുടരുന്നത്. ഉദ്ഘാടന ചടങ്ങുകളിലും സജീവ സാന്നിദ്ധ്യമാണ് താരം. വ്യത്യസ്തമായ വസ്ത്രങ്ങൾ ധരിച്ചാണ് പൊതുസ്ഥലങ്ങളിൽ ഹാണി റോസ് പ്രത്യക്ഷപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് ഹണി റോസിനെതിരെ വലിയ രീതിയിൽ ബോഡി ഷെയ്മിംഗും നടക്കാറുണ്ട്. ഇതിനിടെ താരത്തിന്റെ സൗന്ദര്യത്തിന്റെ രഹസ്യം സർജറി ആണെന്ന ആരോപണവും ഉയർന്നിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ തനിക്കെതിരായ ആരോപണങ്ങൾക്ക് വിശദമായ മറുപടിയുമായി എത്തിയിരിക്കുകയാണ് ഹാണി റോസ്. താൻ ധരിക്കുന്ന വസ്ത്രത്തിലല്ല, മറ്റുള്ളവരുടെ നോട്ടത്തിലാണ് പ്രശ്നമെന്ന് ഹാണി റോസ് പറയുന്നു.…

Read More

വിവാഹത്തിനൊരുങ്ങി നടി മൃണാൾ ഠാക്കൂർ; വരൻ തെലുങ്ക് നടൻ എന്ന് സൂചന

ദുൽഖർ സൽമാൻ നായകനായ സീതാ രാമം എന്ന സിനിമയിലൂടെ മലയാളികൾ അടക്കമുള്ള തെന്നിന്ത്യൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് മൃണാൾ ഠാക്കൂർ. സീത രാമത്തിലൂടെ തെലുങ്കിലേക്കുള്ള മൃണാലിന്റെ എൻട്രി. ചിത്രത്തിലൂടെ പാൻ ഇന്ത്യൻ ലെവലിൽ അറിയപ്പെടുന്ന നായികയായി മാറാൻ മൃണാളിന് സാധിച്ചു. നിലവിൽ ബോളിവുഡിലും ടോളിവുഡിലുമായി കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് താരം. അതിനിടെയാണ് ഇപ്പോൾ മൃണാൾ വിവാഹത്തിന് ഒരുങ്ങുകയാണെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവരുകയാണ്. തെലുങ്കിലെ പ്രമുഖ നടനുമായി നടി പ്രണയത്തിലാണെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഇല്ലെങ്കിലും, ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം…

Read More

റൂട്ട് കനാൽ ചെയ്തു,മൂന്നര വയസുകാരൻ മരിച്ചു; ചികിത്സാപിഴവെന്ന് കുടുംബം

തൃശൂർ: കുന്നംകുളം മലങ്കര ആശുപത്രിയിൽ മൂന്നര വയസ്സുകാരൻ മരിച്ചു. കെവിൻ – ഫെൽജ ദമ്പതികളുടെ മകൻ ആരോണാണ് മരിച്ചത്. തൃശൂർ മുണ്ടൂർ സ്വദേശിയാണ് ആരോൺ. അതേസമയം, ചികിത്സാ പിഴവ് ആരോപിച്ച് കുട്ടിയുടെ ബന്ധുക്കൾ രംഗത്തെത്തി. ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റൂട്ട് കനാൽ സർജറിക്കായാണ് കുട്ടിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. തുടർന്ന് ഇന്ന് രാവിലെ 6 മണിക്ക് കുട്ടിയെ സർജറിക്കായി കൊണ്ടുപോയി. പതിനൊന്നരയോടെ ബന്ധുക്കൾ കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതർ അതിന് തയ്യാറായില്ല. പിന്നീട് കുട്ടി മരിച്ചതായി ആശുപത്രി…

Read More

100 കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ 

ചെന്നൈ : ആന്ധ്രാപ്രദേശിൽ നിന്ന് 100 കിലോ കഞ്ചാവുമായി രണ്ടുപേരെ പിടികൂടി. ഈറോഡ് സ്വദേശി സദാശിവം (30), തിരുച്ചിറപ്പളളി സ്വദേശി പാണ്ഡീശ്വരൻ (25) ആണ് പിടിയിലായത്. വെല്ലൂർ ജില്ലയിൽ കാട്പാടിക്കടുത്ത ക്രിസ്ത്യൻപേട്ട് ചെക്ക്‌പോസ്റ്റിനുസമീപം നടത്തിയ വാഹനപരിശോധനയിലാണ് പ്രത്യേക പോലീസ് സംഘം സംശയാസ്പദമായ നിലയത്തിൽ ട്രക്ക് കണ്ടെത്തിയത്. വണ്ടി തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ കഞ്ചാവ് പിടിച്ചെടുത്തു. ലോറിയും പിടിച്ചെടുത്തു.വിശദമായ അന്വേഷണം നടത്തുകയാണ്.

Read More

മടപ്പള്ളി ഗവൺമെന്റ് കോളേജ് പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു 

ബംഗളൂരു: മടപ്പള്ളി ഗവൺമെന്റ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ ബെംഗളുരുവിലെ കൂട്ടായ്മയായ മെക്കോബ് McAB പൂവിളി എന്ന പേരിൽ ഓണാഘോഷ പരിപാടി നടത്തി. നവംബർ അഞ്ചാം തീയതി ഞായറാഴ്ച ഇന്ദിരാനഗർ ECA ഡോ ജെ അലക്സാണ്ടർ മെമ്മോറിയൽ ഹാളിൽ വച്ചായിരുന്നു പരിപാടി. ഓണസദ്യ, വിവിധ കലാപരിപാടികൾ, കവിത പാരായണം, വിനോദ മത്സരങ്ങൾ, കരോക്കെ ഓർക്കെസ്‌ട്രാ എന്നിവ ഉണ്ടായിരുന്നു. പ്രസിഡണ്ട് അഡ്വ പ്രമോദ് വരപ്രത അധ്യക്ഷനായ യോഗത്തിൽ സെക്രട്ടറി ഷിനോദ് പി യു സ്വാഗതവും ഖജാൻജി സദാനന്ദൻ വി നന്ദിയും പറഞ്ഞു. ഗോപിനാഥ് എപിസി, സുനിത ഉണ്ണികൃഷ്ണൻ,…

Read More

കാമുകിക്കൊപ്പം ഓഡിയോ ലോഞ്ചിനെത്തി നടൻ ഷൈൻ ടോം ചാക്കോ 

ഡാൻസ് പാർട്ടി എന്ന പുതിയ ചിത്രത്തിൻറെ ഓഡിയോ ലോഞ്ച് ചടങ്ങിൽ താരമായി നടൻ ഷൈൻ ടോം ചാക്കോ. കഴിഞ്ഞ ദിവസം നടന്ന ഓഡിയോ ലോഞ്ച് ചടങ്ങിൽ ഷൈനിന്റെ കൂടെ കൂട്ടുകാരിയുമൊപ്പമുണ്ട്. ഒരാഴ്ച മുൻപ് ഷൈൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിൽ ഒപ്പമുണ്ടായിരുന്ന കൂട്ടുകാരിയുമായാണ് ഷൈൻ ഓഡിയോ ലോഞ്ചിൽ പങ്കെടുത്തത്. എന്നാൽ ഈ ചടങ്ങിൽ ചിത്രത്തിൻറെ സംവിധായകനായ സോഹൻ സീനുലാൽ വേദിയിലേക്ക് ഇവരെ ക്ഷണിച്ചത് വിവാഹിതരാവുന്ന ആളുകളെയാണ് വിളിച്ചിരിക്കുന്നത്. വേദിയിൽ നിന്നുള്ള ഇരുവരുടെയും വീഡിയോ റീൽസിലും ഷോർട്ട്സിലുമൊക്കെ വൈറൽ ആവുന്നുണ്ട്. View this post on…

Read More

വിദേശത്തേക്കുള്ള പണമൊഴുക്കില്‍ ഇടിവ്; പ്രവാസികള്‍ നാട്ടിലേക്ക് പണമയക്കുന്നതില്‍ 12.57 ശതമാനം കുറവ്

റിയാദ്: സൗദി അറേബ്യയില്‍ നിന്ന് പ്രവാസികളുടെ വിദേശത്തേക്കുള്ള പണം അയയ്ക്കലില്‍ കുറവ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് സൗദിയില്‍ നിന്ന് വിദേശത്തേക്കുള്ള പണമൊഴുക്ക് 12.57 ശതമാനം കുറഞ്ഞതായാണ് കണക്കുകള്‍. സെപ്തംബറില്‍ 991 കോടി റിയാലാണ് പ്രവാസികള്‍ വിദേശത്തേക്ക് അയച്ചത്. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ഇത് 1133 കോടി റിയാലായിരുന്നു. പ്രതിമാസമുള്ള കണക്ക് നോക്കുമ്പോള്‍ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് സെപ്തംബറില്‍ മാത്രം പ്രവാസികളുടെ വിദേശത്തേക്കുള്ള പണമയയ്ക്കലില്‍ എട്ടു ശതമാനം കുറവാണുണ്ടായത്. ഈ വര്‍ഷം മൂന്നാം പാദത്തില്‍ മാത്രമം പണമൊഴുക്ക് 10 ശതമാനം ഇടിഞ്ഞു. ഈ വര്‍ഷം ജനുവരി-സെപ്തംബര്‍ കാലയളവില്‍…

Read More