മടപ്പള്ളി ഗവൺമെന്റ് കോളേജ് പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു 

ബംഗളൂരു: മടപ്പള്ളി ഗവൺമെന്റ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ ബെംഗളുരുവിലെ കൂട്ടായ്മയായ മെക്കോബ് McAB പൂവിളി എന്ന പേരിൽ ഓണാഘോഷ പരിപാടി നടത്തി.

നവംബർ അഞ്ചാം തീയതി ഞായറാഴ്ച ഇന്ദിരാനഗർ ECA ഡോ ജെ അലക്സാണ്ടർ മെമ്മോറിയൽ ഹാളിൽ വച്ചായിരുന്നു പരിപാടി.

ഓണസദ്യ, വിവിധ കലാപരിപാടികൾ, കവിത പാരായണം, വിനോദ മത്സരങ്ങൾ, കരോക്കെ ഓർക്കെസ്‌ട്രാ എന്നിവ ഉണ്ടായിരുന്നു.

  സൗജന്യ വൈദ്യുതി നഷ്ടമാകുമോ? 'ഗൃഹ ജ്യോതി' പരിശോധനയിൽ വൻ പ്രതിസന്ധി

പ്രസിഡണ്ട് അഡ്വ പ്രമോദ് വരപ്രത അധ്യക്ഷനായ യോഗത്തിൽ സെക്രട്ടറി ഷിനോദ് പി യു സ്വാഗതവും ഖജാൻജി സദാനന്ദൻ വി നന്ദിയും പറഞ്ഞു.

ഗോപിനാഥ് എപിസി, സുനിത ഉണ്ണികൃഷ്ണൻ, രാഖി സുമേഷ്, വേണുഗോപാൽ ആർ ജി, അൻവർ മുത്തലത്ത്, ജലജ പാലയാട്, ഷീബ ദിലീപ് എന്നിവർ നേതൃത്വം നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ത്യൻ മത്സ്യപ്രേമികൾക്ക് വൻ സർപ്രൈസ്! കടൽ കടന്ന് സ്കോട്ടിഷ് സാൽമൺ ബെംഗളൂരുവിലെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജയ് ശ്രീറാം' വിളിച്ചാൽ സിരി മിണ്ടില്ല; ഐഫോണിലെ സിരി ജിഹാദി; പ്രതിഷേിച്ച് വിഎച്ച്പി
[masterslider id="10"]

Related posts