അമിതചാർജ് ഈടാക്കുന്ന ഓട്ടോഡ്രൈവർമാർക്ക് ഇനി പിടിവീഴും

ബെംഗളൂരു : നഗരത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർമാർ അധിക നിരക്ക് ഈടാക്കുന്നു എന്നുളള പരാതി പതിവുള്ളതാണ്. യാത്രക്കാരും ഡ്രൈവറും തമ്മിൽ ഇതേച്ചല്ലി വഴക്കുണ്ടാകുന്നതും പതിവാണ്. എന്നാലും പലപ്പോഴും ഡ്രൈവർ ചോദിക്കുന്ന കാശ് കൊടുക്കാൻ യാത്രക്കാർ നിർബന്ധിതരാകുന്നു എന്നതാണ് സത്യം.

അമിത നിരക്ക് ഈടാക്കുന്ന ഡ്രൈവർമാരെക്കുറിച്ച് ട്രാഫിക് പോലീസിൽ പരാതിപ്പെടാൻ സൗകര്യമുള്ളകാര്യം പലർക്കും അറിയില്ല. ഭാഷ അറിയാത്തതു കൊണ്ടും സമയക്കുറവുകൊണ്ടും സ്ഥലത്തെക്കുറിച്ച് പരിചയമില്ലാത്തതുകൊണ്ടും പരാതിപ്പെടാൻ തയ്യാറാകാത്തവരുമുണ്ട്. മലയാളികളുൾപ്പെടെയുള്ള ഇതര സംസ്ഥാനക്കാരും കർണാടകത്തിലെ മറ്റുജില്ലകളിൽ നിന്നുള്ളവരുമാണ് ഓട്ടോഡ്രൈവർമാരുടെ അധികനിരക്കിന് കൂടുതലും ഇരയാകുന്നത്.

എന്നാൽ ഇപ്പോളിതാ നഗരത്തിൽ ഓട്ടോ ഡ്രൈവർമാർ അമിതനിരക്ക് ചോദിച്ചാലും യാത്രപോകാൻ വിസമ്മതിച്ചാലും യാത്രക്കാർ എന്തുചെയ്യണമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ട്രാഫിക് പോലീസ്. അധികനിരക്ക് ഈടാക്കുന്ന ഡ്രൈവർമാരെക്കുറിച്ചുള്ള വിവരങ്ങൾ യാത്രക്കാർ അറിയിച്ചാൽ ഇവർക്കെതിരേ നടപടിയെടുക്കുമെന്ന് ട്രാഫിക് പോലീസ് ട്വീറ്റ് ചെയ്തു. ഡ്രൈവർമാർകൂടിയ നിരക്ക് ആവശ്യപ്പെട്ടാൽ ഓട്ടോമേറ്റഡ് ഐ.വി.ആർ.എസിൽ പരാതി രജിസ്റ്റർചെയ്യാം.

080 22868550, 22868444 എന്നീ നമ്പറുകളിലേക്കാണ് വിളിക്കേണ്ടത്. ഓട്ടറിക്ഷയുടെ രജിസ്‌ട്രേഷൻനമ്പറും വിളിക്കുന്നസ്ഥലവും ദിവസവും തിയതിയും പരാതിയിൽ വ്യക്തമാക്കണം. ട്രാഫിക് പോലീസിന്റെതന്നെ ഐ.വി.ആർ.എസ്. ഉപയോഗിക്കണമെന്ന് നിർദേശമുണ്ട്. ഓട്ടോ ഡ്രൈവർമാർ ഡ്യൂട്ടിസമയത്ത് ഓട്ടംപോകാൻ തയ്യാറായില്ലെങ്കിലും പരാതി രജിസ്റ്റർചെയ്യാമെന്ന് പോലീസ് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us