പേഴ്‌സണല്‍ സ്റ്റാഫുകളുടെ ശമ്പളം കൂട്ടി മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: പേഴ്‌സണല്‍ സ്റ്റാഫുകളുടെ ശമ്പളം കൂട്ടി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇതോടൊപ്പം തസ്തികയും ശമ്പളവും വർദ്ധിപ്പിച്ച് പൊതുഭരണ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

അഡീഷണൽ പി.എ തസ്തികയിൽ ജോലി ചെയ്തിരുന്ന പി.എസ് ആനന്ദിനെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിയായും ക്ലാർക്ക് തസ്തികയിൽ ജോലി ചെയ്തിരുന്ന കെ.സന്തോഷ് കുമാറിനെ അഡീഷണൽ പി.എ ആയും പുനർനിയമിച്ചു. തസ്തിക മാറിയതോടെ എല്ലാവരുടെയും ശമ്പളവും വർധിച്ചിരിക്കുകയാണ്.

  ശബരിമല സ്വർണ്ണക്കൊള്ളക്കേസ് പ്രതി മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു

ആനന്ദിന്‍റെ ശമ്പളം 60,000 രൂപയിൽ നിന്ന് 75,500 രൂപയായി ഉയരും. ക്ലര്‍ക്ക് തസ്തികയില്‍ ജോലി ചെയ്തിരുന്ന സന്തോഷ് കുമാറിന് 40,000 രൂപ മുതൽ 60,000 രൂപ വരെയാണ് ശമ്പളം. ശമ്പളം കൂടുന്നതോടെ ഇരുവരുടെയും പെൻഷൻ തുകയും ആനുപാതികമായി വർദ്ധിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഞാനൊരു പോരാളിയാണ്, പ്രാർഥിക്കണം'; കാൻസർ ബാധിതയെന്ന് രേണു സുധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts