എൻജിനീയറിംങ് കഴിഞ്ഞവർക്ക് അധ്യാപകരാകാനുള്ള സുവർണ്ണാവസരമൊരുക്കി സർക്കാർ

ബെം​ഗളുരു; സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ അധ്യാപകരാകാൻ എൻജിനീയറിംങ് കഴിഞ്ഞവർക്ക് സാധ്യതകളൊരുക്കി സർക്കാർ നടപടി.

സെക്കൻഡറി, പ്രൈമറി സ്കൂളുകളിലെ അധ്യാപകരാകാനുള്ള ടെറ്റ് പരീക്ഷയ്ക്ക് പുതിയ ഉത്തരവ് പ്രാബല്യത്തിലെത്തുന്നതോടെ എൻജിനീയറിംങ് കഴിഞ്ഞവർക്കും അപേക്ഷിക്കാനാകും.

ഇതുവരെ പരീക്ഷ എഴുതാനുള്ള അവസരം ബിഎഡ് കഴിഞ്ഞവർക്ക് മാത്രമായിരുന്നു. ശാസ്ത്രം, ​ഗണിതം എന്നീ വിഷയങ്ങളാണ് എൻജിനീയറിംങ് കഴിഞ്ഞവർക്ക് പഠിപ്പിക്കാനുള്ള അവസരം.

  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ

എൻജിനീയറിംങ് കഴിഞ്ഞവരുടെ കൂടി സേവനം ഉൾപ്പെടുത്തുന്നതോടെ വിദ്യാഭ്യാസത്തിന്റെ ​ഗുണനിലവാരം ഉയരുമെന്നാണ് കണക്കുകൂട്ടൽ.

കൂടാതെ നിലവിൽ 20,000 അധ്യാപക ഒഴിവുകൾ സംസ്ഥാനത്ത് നിലനിൽക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കയ്യുറയില്ലാത്ത പാനിപൂരി? ന​ഗരത്തിലെ ഫുഡ് ഇൻസ്‌പെക്ടർമാർ കാണാതെ പോകുന്നത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts