തമിഴ്നാട്ടിൽ 10 സ്വകാര്യ എഞ്ചിനീയറിംഗ് കോളേജുകൾ പൂട്ടുന്നു

ചെന്നൈ : അണ്ണാ സർവകലാശാലയുടെ കീഴിലുള്ള പത്ത് സ്വകാര്യ എൻജിനീയറിങ് കോളേജുകൾ വിദ്യാർത്ഥികളില്ലാത്തതിനാൽ പൂട്ടുന്നു. 2022-23 വർഷത്തെ അംഗീകാരത്തിന് ഈ കോളേജുകൾ അപേക്ഷിച്ചിട്ടില്ലെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, അണ്ണാ യൂണിവേഴ്‌സിറ്റി എന്നിവയിൽ നിന്ന് മുൻകൂർ അനുമതി നേടിയശേഷമാണ് എല്ലാ വർഷവും എൻജിനീയറിങ് കോഴ്‌സുകളിൽ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നത്. പത്തു കോളജുകൾ അടഞ്ഞതോടെ അണ്ണാ സർവകലാശാലയുടെ കീഴിലുള്ള കോളജുകളുടെ എണ്ണം 484 ആയി കുറഞ്ഞു. അതിനിടെ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജുക്കേഷൻ (എ.ഐ.ടി.ടി) ബി.ഐ., ബി.ടെക്, ബി.ആർ.ക്ക്…

Read More

എഞ്ചിനീയറിംഗ് സീറ്റുകൾ സറണ്ടർ ചെയ്യാൻ വൈകിയ മെഡിക്കൽ ഉദ്യോഗാർത്ഥികളെ പിഴയിൽ നിന്ന് ഒഴിവാക്കി

ബെംഗളൂരു : എഞ്ചിനീയറിംഗ് സീറ്റുകളിൽ പിടിച്ചുനിൽക്കുന്ന കർണാടകയിലെ ആയിരക്കണക്കിന് ബിരുദ മെഡിക്കൽ സീറ്റ് മോഹികൾക്ക് സർക്കാർ ചുമത്തുന്ന പിഴയിൽ നിന്ന് ഒഴിവായി. സുപ്രീം കോടതിയിൽ നിലവിലുള്ള കേസ് കാരണം നീറ്റ്-യുജി കൗൺസലിംഗ് വൈകുന്നത് ചൂണ്ടിക്കാട്ടി, അവസാന തീയതിക്ക് ശേഷവും എഞ്ചിനീയറിംഗ് സീറ്റുകൾ സറണ്ടർ ചെയ്യാത്തതിന്റെ പിഴയിൽനിന്ന് ഈ വിദ്യാർത്ഥികളെ ഒഴിവാക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. ഇത് സംബന്ധിച്ച് ഒന്നോ രണ്ടോ ദിവസത്തിനകം ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങൾ അറിയിച്ചു.

Read More

എൻജിനീയറിംങ് കഴിഞ്ഞവർക്ക് അധ്യാപകരാകാനുള്ള സുവർണ്ണാവസരമൊരുക്കി സർക്കാർ

ബെം​ഗളുരു; സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ അധ്യാപകരാകാൻ എൻജിനീയറിംങ് കഴിഞ്ഞവർക്ക് സാധ്യതകളൊരുക്കി സർക്കാർ നടപടി. സെക്കൻഡറി, പ്രൈമറി സ്കൂളുകളിലെ അധ്യാപകരാകാനുള്ള ടെറ്റ് പരീക്ഷയ്ക്ക് പുതിയ ഉത്തരവ് പ്രാബല്യത്തിലെത്തുന്നതോടെ എൻജിനീയറിംങ് കഴിഞ്ഞവർക്കും അപേക്ഷിക്കാനാകും. ഇതുവരെ പരീക്ഷ എഴുതാനുള്ള അവസരം ബിഎഡ് കഴിഞ്ഞവർക്ക് മാത്രമായിരുന്നു. ശാസ്ത്രം, ​ഗണിതം എന്നീ വിഷയങ്ങളാണ് എൻജിനീയറിംങ് കഴിഞ്ഞവർക്ക് പഠിപ്പിക്കാനുള്ള അവസരം. എൻജിനീയറിംങ് കഴിഞ്ഞവരുടെ കൂടി സേവനം ഉൾപ്പെടുത്തുന്നതോടെ വിദ്യാഭ്യാസത്തിന്റെ ​ഗുണനിലവാരം ഉയരുമെന്നാണ് കണക്കുകൂട്ടൽ. കൂടാതെ നിലവിൽ 20,000 അധ്യാപക ഒഴിവുകൾ സംസ്ഥാനത്ത് നിലനിൽക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ.

Read More

സൂപ്പർ 30; എൻജിനീയറിംങ് കോളേജുകളെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തും

ബെം​ഗളുരു; അതി​ഗംഭീരവും മികച്ചതും, ലോകോത്തര നിലവാരം ഉറപ്പാക്കുന്നതുമായ സംസ്ഥാനത്തെ 30 എൻജിനീയറിംങ് കോളേജുകൾ സൃഷ്ട്ടിക്കും. സൂപ്പർ 30 എന്നാണ് ദൗത്യത്തെ വിശേഷിപ്പിച്ചിരിയ്ക്കുന്നത്. ഈ സ്വപ്ന പദ്ധതി യാഥാർഥ്യമാക്കാൻ വിദ​ഗ്ദ പാനൽ സംഘത്തെയും നിയോ​ഗിച്ചു. സർക്കാർ കോളേജുകൾക്കാണ് ഇത്തരത്തിൽ മുൻ​ഗണന നൽകുക, എന്നാൽ ഇവയില്ലാത്ത ഇടങ്ങളിൽ സ്വകാര്യ കോളേജുകളെയും പരി​ഗണിക്കും. വ്യവസായ സ്ഥാപനങ്ങളുമായുള്ള സഹകരണം, വിദേശ പിന്തുണ, ലബോറട്ടറികൾ സ്ഥാപിയ്ക്കുക, അധ്യാപകരുടെ പരിശീലനം എന്നിവക്കാണ് പ്രാധാന്യം നൽകുകയെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി അശ്വത്ഥ നാരായണ പറഞ്ഞു. 

Read More
Click Here to Follow Us