അപ്പർ ഭദ്ര പദ്ധതിക്ക് കേന്ദ്ര ഗ്രാന്റ് അനുവദിക്കണം; മുഖ്യമന്ത്രി

ബെംഗളൂരു : അപ്പർ ഭദ്ര പദ്ധതി ദേശീയ പദ്ധതിയായി പ്രഖ്യാപിക്കാനും അതിനുള്ള ഫണ്ട് അനുവദിക്കാനും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. സംസ്ഥാനത്തെ ചിക്കമംഗളൂരു, ചിത്രദുർഗ, തുമകുരു, ദാവൻഗരെ ജില്ലകളിലായി 2.25 ലക്ഷം ഹെക്ടറിൽ ജലസേചനം നടത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

അപ്പർ ഭദ്ര പദ്ധതിക്ക് കേന്ദ്ര ധനമന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. ദേശീയ പദ്ധതിയായി പ്രഖ്യാപിക്കുന്നതിനും ഫണ്ട് അനുവദിക്കുന്നതിനും ക്യാബിനറ്റ് അനുമതി ലഭിക്കുന്നതിന് നേതൃത്വം നൽകണമെന്ന് ഞാൻ കേന്ദ്ര ജലവിഭവ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്, ”ബൊമ്മൈ പറഞ്ഞു. വെള്ളിയാഴ്ച ന്യൂഡൽഹിയിൽ നടന്ന ജിഎസ്ടി മന്ത്രിമാരുടെ ഗ്രൂപ്പ് യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

  'നീ വന്നതോടെ എല്ലാം മാറി, നിനക്കൊപ്പമുള്ള മൗനം പോലും എനിക്ക് പുതുമ'; ഗോപികയ്ക്ക് ജി.പിയുടെ പ്രണയാർദ്രമായ സമ്മാനം

“ഞാൻ കേന്ദ്ര ജലവിഭവ മന്ത്രിയെ കാണുകയും സംസ്ഥാനത്തെ വിവിധ ജലസേചന പദ്ധതികൾ ചർച്ച ചെയ്യുകയും ചെയ്തു. മേക്കേദാട്ടു പദ്ധതിയുടെ ഡിപിആർ എത്രയും വേഗം ക്ലിയർ ചെയ്യണമെന്ന എന്റെ ആവശ്യം ഞാൻ ആവർത്തിച്ചു,” മുഖ്യമന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ വാടക വീട്ടിലേക്ക് താമസം മാറുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെഎസ്ആര്‍ടിസിയുടെ ‘വന്ദേഭാരത്’ വരുന്നു: സർവീസ് അടുത്തയാഴ്ച്ച മുതൽ
[masterslider id="10"]

Related posts

Click Here to Follow Us