2013ൽ കർണാടക ഭവനു വേണ്ടി നിലയ്ക്കലിൽ നാലര ഏക്കർ ഭൂമി അനുവദിച്ചതിന്റെ പശ്ചാത്തലത്തിൽ ഭൂമിപൂജയും തറക്കല്ലിടലും വരെ നടത്തിയിരുന്നു. തുടർന്നു നടന്ന നിയമവ്യവഹാരങ്ങൾ നിർമാണപ്രവർത്തനങ്ങൾക്കു തടയിടുകയായിരുന്നു. നിയമക്കുരുക്കുകൾ അഴിത്തതോടെയാണു മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കൊപ്പം കർണാടകയും ഈ ആവശ്യം മുന്നോട്ടുവച്ചിരിക്കുന്നത്. തീർഥാടകർക്കായുള്ള താമസസൗകര്യം, എമർജൻസി മെഡിക്കൽ സെന്റർ, ദുരന്തനിവാരണ കേന്ദ്രം, ഹെൽപ് ലൈൻ സൗകര്യം തുടങ്ങിയവ ഉൾപ്പെടുന്നതാണു കർണാടക ഭവൻ. ഇതിന്റെ പ്രാഥമിക ഘട്ട നിർമാണങ്ങൾക്കായി 10 കോടി രൂപ കർണാടക സർക്കാർ നീക്കിവച്ചിട്ടുമുണ്ട്.
Related posts
-
ട്രാഫിക് കോൺസ്റ്റബിളിനെ മർദിച്ചു; ജെ.ഡി.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഗൊട്ടിഗെരെ മഞ്ച അറസ്റ്റിൽ
ബെംഗളൂരു: ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ ജനതാദൾ (എസ്)... -
മെട്രോ സ്റ്റേഷനുകൾ താൽക്കാലികമായി അടച്ചിട്ടതിൽ വിശദീകരണവുമായി നമ്മ മെട്രോ
ബെംഗളൂരു : ഓഗസ്റ്റ് 15-ന് നടന്ന ഫ്രീഡം ഹബ്ബാ ആഘോഷങ്ങൾക്കിടെ കബ്ബൺ... -
നീ എന്താ കഴിക്കാർ ? ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ട്രാഫിക് എസ്.ഐക്ക് നേരെ കൈയേറ്റവും അധിക്ഷേപവും: അഭിഭാഷകനടക്കം നാല് പേർക്കെതിരെ കേസ്
ബെംഗളൂരു : ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ട്രാഫിക് സബ് ഇൻസ്പെക്ടറെ (എസ്.ഐ) മർദിക്കുകയും...
