വ്യാജ കൂറിയർ തട്ടിപ്പ്; 2 പേർ അറസ്റ്റിൽ

ബെംഗളൂരു : വ്യാജ കൂറിയർ തട്ടിപ്പിലൂടെ 53-കാരനിൽനിന്ന് 1.33 കോടിരൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേരെ ഉഡുപ്പി സൈബർ ക്രൈം പോലീസ് ഗുജറാത്തിൽ നിന്ന് അറസ്റ്റുചെയ്തു.

സൂറത്ത് സ്വദേശി നവദിഗ മുകേഷ്ബായി ഗണേഷ്ബായി (44), രാജ്‌കോട്ട് സ്വദേശി ധരംജീത് കമലേഷ് ചൗഹാൻ (28) എന്നിവരാണ് അറസ്റ്റിലായത്.

പ്രതികളിൽനിന്ന് 13.95 ലക്ഷംരൂപയും അഞ്ചു മൊബൈൽ ഫോണുകളും പിടിച്ചെടുത്തതായി ഉഡുപ്പി എസ്.പി. ഡോ. കെ. അരുൺ അറിയിച്ചു. ഫെഡെക്സ് കൂറിയറിന്റെ പേരിലാണ് തട്ടിപ്പ് നടത്തിയത്.

ഉഡുപ്പി സ്വദേശി അരുൺകുമാർ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.

  പീനിയ ഫ്ലൈഓവറിൽ ഗതാഗത നിരോധനം

ജൂലായ് 29-നാണ് അരുണിന് അജ്ഞാത നമ്പറിൽനിന്ന് ഫോൺ വന്നത്.

കസ്റ്റംസിൽനിന്നാണ് വിളിക്കുന്നതെന്ന് പരിചയപ്പെടുത്തി. തന്റെ ആധാർ നമ്പർ ഉപയോഗിച്ച് ഫെഡെക്സ് കൂറിയർ ബുക്ക് ചെയ്തിട്ടുണ്ടെന്നും ഇതിൽ അഞ്ച് പാസ്പോർട്ട്, അഞ്ച് എ.ടി.എം. കാർഡുകൾ, 200 ഗ്രാം എം.ഡി.എം.എ., 5000 യു.എസ്. ഡോളർ എന്നിവയുണ്ടെന്നും അറിയിച്ചു.

എന്നാൽ, കൂറിയർ ബുക്ക് ചെയ്തിട്ടില്ലെന്ന് അരുൺ അറിയിച്ചപ്പോൾ ഫോൺ പോലീസ് ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയ ആൾക്ക് കൈമാറി.

തുടർന്ന് തന്റെ ആധാർകാർഡ് പല ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിച്ചിട്ടുണ്ടെന്നും ഇത് തീവ്രവാദമുൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതായും അറിയിച്ചു.

അന്വേഷണത്തിന്റെ ഭാഗമായി സ്‌കൈപ്പ് വഴി ചോദ്യംചെയ്യൽ തുടങ്ങി.

  അർധരാത്രി മെട്രോ ക്രെയിനിൽ അജ്ഞാതന്റെ 'സാഹസിക കയറ്റം'; താഴെയിറക്കാൻ പോലീസ്-ഫയർഫോഴ്സ് ദൗത്യം, വൻ നാടകം

കേസ് പരിഹരിക്കുന്നതിനായി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണമയക്കാൻ ആവശ്യപ്പെട്ടു. അന്വേഷണം കഴിയുമ്പോൾ തിരികെ തരുമെന്നായിരുന്നു അറിയിച്ചത്.

പിന്നീടാണ് കബളിപ്പിക്കപ്പെട്ട കാര്യം മനസ്സിലായത്. തുടർന്ന് സൈബർ ക്രൈം പോലീസിൽ പരാതി നൽകി.

ഇൻസ്പെക്ടർ രാമചന്ദ്ര നായക്, എസ്.ഐ. അശോക്, മറ്റ് ഉദ്യോഗസ്ഥരായ പ്രവീൺ ഷെട്ടിഗർ, രാജേഷ്, അരുൺകുമാർ, യതീൻ കുമാർ, രാഘവേന്ദ്ര, ദീക്ഷിത്, പ്രശാന്ത്, മുട്ടെപ്പ യാദിൻ, മായപ്പ, പരശുറാം, സുദീപ് എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ 'മാലിന്യമുക്ത കാമ്പയിന്' തുടക്കമിട്ട് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts