ഓപോട്.. ഓഹോയ്; കളക്ടര്‍ വാസുകി മുത്താണ്!

തിരുവനന്തപുരം: കേരളത്തില്‍ മഹാനാശം വിതച്ച പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായ സന്നദ്ധപ്രവര്‍ത്തകരെ ആവേശഭരിതരാക്കി തിരുവനന്തപുരം കളക്ടര്‍ വാസുകി.

സ്വന്തം ജീവൻ വരെ പണയപ്പെടുത്തി രക്ഷാപ്രവർത്തനം നടത്തുകയും ക്യാമ്പുകളിൽ കഴിയുന്ന ജനങ്ങൾക്ക് ആവശ്യ സാധനങ്ങളെത്തിക്കുകയും ചെയ്യുന്ന വോളന്‍റിയർമാരെ അഭിനന്ദിക്കുന്ന തിരുവനന്തപുരം കളക്ടർ വാസുകിയുടെ വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.

രക്ഷാപ്രവർത്തകരോട് അവരുടെ വിലപ്പെട്ട സമയത്തിൽ നിന്ന് ഒരു നിമിഷം കടം ചോദിച്ചാണ് കളക്ടർ അവരോട് സംസാരിച്ചത്. നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന് മനസ്സിലാകുന്നുണ്ടോ?എന്ന് ചോദിച്ച് കൊണ്ടാണ് കളക്ടർ വോളന്‍റിയേഴ്സിനോട് സംസാരിച്ചു തുടങ്ങിയത്.

സ്വാതന്ത്യത്തിനു വേണ്ടി പോരാടിയത് പോലെ നിങ്ങൾ ചരിത്രം കുറിക്കുകയാണെന്നും കേരളത്തിന് വേണ്ടി മലയാളികള്‍ക്ക് എന്തുചെയ്യാൻ കഴിയുമെന്ന് കാണിച്ചുകൊടുക്കുകയാണെന്നും അവര്‍ പറഞ്ഞു. സർക്കാരിന് നിങ്ങൾ ചെയ്തു തരുന്ന സേവനം വളരെ വലുതാണെന്നും അതിൽ ഏറ്റവും പ്രധാനം ലേബർകോസ്റ്റ് കുറയ്ക്കാൻ സഹായിച്ചതിനാണെന്നും അവർ വ്യക്തമാക്കി.

വോളന്‍റിയേഴ്സിനൊപ്പം അധിക സമയം ചിലവഴിക്കാൻ സാധിക്കാത്തതിൽ മാപ്പ് പറഞ്ഞ് പോകാനിറങ്ങിയ കളക്ടർ കൂടുതൽ കരുത്തോടെ ഉത്തരവാദിത്തങ്ങൾ പൂർത്തിയാക്കാനുള്ള ഊർജം നിറയ്ക്കുകയും ചെയ്തു.

താൻ കോളജിൽ പഠിക്കുന്ന സമയത്ത് എന്തെങ്കിലും കാര്യങ്ങൾ നന്നായി ചെയ്താൽ അഭിനന്ദിക്കാനായി ചെയ്യുന്ന ഒരു കാര്യമുണ്ടെന്നും ‘ഓപോട്’ എന്ന് താൻ പറയുമ്പോൾ ഓഹോ എന്ന് അവിടെ കൂടിയിരുന്നവർ പറയണമെന്നും പറഞ്ഞുകൊണ്ട് അവിടെ കൂടിയിരുന്നവരോട് ഓപോട് പറഞ്ഞ് അവരിൽ ഊർജം നിറച്ചാണ് കലക്ടർ മടങ്ങിയത്.

ദുരിത മേഖലയിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ഒരുപോലെ സാന്നിധ്യമറിയിക്കുന്ന കളക്ടര്‍ നാട്ടുകാര്‍ക്ക് ഏറെ പ്രിയങ്കരിയാണ്. രാവും പകലുമില്ലാതെ തിരുവനന്തപുരം കോട്ടണ്‍ഹില്‍ കളക്ഷന്‍ സെന്‍ററില്‍ സാധനങ്ങള്‍ ഒരുക്കിവെക്കുന്ന പ്രവര്‍ത്തകര്‍ക്ക് പിന്തുണ നല്‍കി കളക്ടറും ഒപ്പമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us