ആർ എസ് എസ് പ്രചാരക് ചന്ദ്രശേഖർ ഭണ്ഡാരി അന്തരിച്ചു

ബെംഗളൂരു: മുതിർന്ന ആർഎസ്‌എസ് പ്രചാരക് ചന്ദ്രശേഖർ ഭണ്ഡാരി അന്തരിച്ചു. കർണാടകയുടെ മുൻ പ്രാന്ത പ്രചാർ പ്രമുഖ് ആയിരുന്നു അദ്ദേഹം. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ മൂന്ന് മണിയോടെ ആയിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ചു ദിവസങ്ങളായി അദ്ദേഹം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ രാവിലെയോടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു. എബിവിപി മുൻ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറിയായിരുന്നു ഭണ്ഡാരി . വിശ്വ സംവാദ കേന്ദ്രത്തിന്റെ സ്ഥാപക ട്രസ്റ്റിയായും ചുമതല വഹിച്ചിട്ടുണ്ട്. എഴുത്തുകാരനും കവിയും കൂടിയാണ് അദ്ദേഹം. മൃതദേഹം ഇന്ന് രാവിലെ കർണാടകയിലെ ആർഎസ്എസ്…

Read More

മെട്രോ പ്ലാറ്റ്ഫോമുകളിൽ സ്ക്രീൻ ഡോർ വേണമെന്ന ആവശ്യം ശക്തം

ബെംഗളൂരു∙ നമ്മ മെട്രോ യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്ലാറ്റ്ഫോമുകളിൽ സ്ക്രീൻ ഡോറുകൾ (പിഎസ്ഡി) സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മെട്രോയിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 6 ലക്ഷം കടന്നതോടെ സ്റ്റേഷനുകളിൽ തിരക്ക് കൂടുന്ന സാഹചര്യത്തിലാണ് സുരക്ഷയ്ക്കായി പിഎസ്ഡി സ്ഥാപിക്കണമെന്ന ആവശ്യം വീണ്ടും സജീവമായത്. പ്ലാറ്റ്ഫോമിൽ നിന്ന് പാളത്തിലേക്ക് വീഴുകയോ ചാടുകയോ ചെയ്യുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് സ്ക്രീൻ ഡോറുകൾ (പിഎസ്ഡി) സ്ഥാപിക്കണമെന്ന ആവശ്യം ഉന്നയികുന്നത്. ചെന്നൈ മെട്രോയിലെ ഭൂഗർഭ സ്റ്റേഷനുകളിലും ഡൽഹി മെട്രോ വിമാനത്താവള പാതയിലും പിഎസ്ഡികളുണ്ട് ഇന്റർചേഞ്ച് സ്റ്റേഷനായ മജസ്റ്റിക് കെംപെഗൗഡ ടെർമിനലിൽ തിരക്ക് നിയന്ത്രിക്കാൻ…

Read More

അതിജീവിതമാരിൽ രണ്ട് വിരൽ പരിശോധന വിലക്കി സുപ്രിം കോടതി

ദില്ലി: ബലാത്സംഗത്തെ അതിജീവിച്ച ഇരകളായ സ്ത്രീകളിൽ നടത്തുന്ന രണ്ട് വിരൽ പരിശോധന സുപ്രിം കോടതി വിലക്കി. ശാസ്ത്രീയ അടിത്തറ ഇല്ലാത്ത പരിശോധനയാണിതെന്നും. അതിജീവിതയെ വീണ്ടും ഇരയാക്കുന്ന നടപടിയുമാണിതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇനിമുതൽ ഇത്തരം പരിശോധന നടത്തുന്നവർക്കെതിരെ കേസ് എടുക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Read More

റോഡപകട മരണങ്ങളിൽ ഭൂരിഭാഗവും ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവരെന്ന് പഠനങ്ങൾ

ബെംഗളൂരു: എം എസ് രാമയ്യ മെഡിക്കൽ കോളേജിൽ നിന്നുള്ള 2019-20 വർഷത്തെ ആശുപത്രി രജിസ്ട്രി കണക്കുകൾ പ്രകാരം ബെംഗളൂരുവിലെ റോഡപകട മരണങ്ങളിൽ ഭൂരിഭാഗവും ശരിയായ ഹെൽമറ്റ് ധരിക്കാത്ത ഇരുചക്രവാഹന യാത്രികരാണ്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി (ഐസിഎംആർ) നടന്നുകൊണ്ടിരിക്കുന്ന സഹകരണ പദ്ധതിയുടെ ഭാഗമായി ഡൽഹിയിലെ എയിംസിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് എം എസ് രാമയ്യ മെഡിക്കൽ കോളേജ് നഗരത്തിനായി ഒരു റോഡ് ട്രാഫിക് ഇൻജുറി രജിസ്ട്രി സൃഷ്ടിച്ചു. 14 മാസത്തിനിടെ ആശുപത്രിയിൽ അപകടത്തിൽപ്പെട്ട 37 പേരിൽ, ഗണ്യമായ എണ്ണം (26% ത്തിലധികം) തലയ്ക്ക് പരിക്കേറ്റതിനാൽ…

Read More

ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചു

തിരുവനന്തപുരം: ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചു. പോലീസ് കസ്റ്റഡിയിലാണ് ആത്മഹത്യ ശ്രമം. പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ ഉണ്ടായിരുന്ന അണുനാശിനി കുടിച്ചാണ് ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചത് എന്നാണ് നിഗമനം. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലാണ് സംഭവം. ഗ്രീഷ്മയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ  പ്രവേശിപ്പിച്ചു.

Read More

ടി ജെ ചന്ദ്രചൂഡൻ അന്തരിച്ചു

തിരുവനന്തപുരം:   ആർ എസ് പി മുൻ ജനറൽ സെക്രട്ടറി ടി ജെ ചന്ദ്രചൂഡൻ അന്തരിച്ചു. 83 വയസ്സായിരുന്നു. അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ. 1999-ൽ ആർ എസ് പി സംസ്ഥാന സെക്രട്ടറി ആയി. 2008, 2012 എന്നിങ്ങനെ രണ്ടുത്തവണ ജനറൽ സെക്രട്ടറി ആയിട്ടുണ്ട്. 2018-ൽ സെക്രട്ടറി സ്ഥാനത്ത്‌ നിന്നും സ്വയം മാറിനിൽക്കുകയായിരുന്നു.

Read More

യുദ്ധസ്മാരകത്തിന് അടുത്ത് നിന്നും സിസിടിവി തൂൺ നീക്കം ചെയ്തു

ബെംഗളൂരു: മൈസൂർ ലാൻസേഴ്‌സ് മെമ്മോറിയലിന്റെ “രൂപഭേദം” സംബന്ധിച്ച വിവാദം അംഗീകരിച്ച്, നോർത്ത് ബെംഗളൂരുവിലെ ജെസി നഗറിലെ യുദ്ധസ്മാരകത്തിന് സമീപം സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറ തൂൺ പോലീസ് അധികൃതർ ഞായറാഴ്ച നീക്കം ചെയ്തു. ഒന്നാം ലോകമഹായുദ്ധത്തിൽ മുൻ നാട്ടുരാജ്യമായ മൈസൂരിൽ നിന്നുള്ള 26 സൈനികരുടെ ത്യാഗത്തെ അനുസ്മരിപ്പിക്കുന്നതാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള സ്തൂപം . സ്മാരകം വിപുലീകരിക്കുന്നതിന് സംരക്ഷണവാദികൾ പ്രചാരണം നടത്തുന്നുണ്ട്. സ്മാരകം സംസ്ഥാന സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കാനുള്ള നിർദ്ദേശം പുരാവസ്തു, പൈതൃക, മ്യൂസിയം വകുപ്പിന്റെ പരിഗണനയിലാണ്, ഇത് സ്ഥലത്തിന്റെ 100 മീറ്ററിനുള്ളിൽ എല്ലാ നിർമ്മാണങ്ങളും തടയും.…

Read More

കുറ്റകൃത്യങ്ങൾ വർധിക്കുന്നു; 10 പോലീസ് സ്റ്റേഷനുകൾ കൂടി തുടങ്ങാൻ നടപടി

ബെംഗളൂരു: നഗര ജില്ലയിൽ 10 പോലീസ് സ്റ്റേഷനുകൾ കൂടി ആരംഭിക്കാൻ പദ്ധതി. ജനസംഖ്യ കൂടുന്നതിനൊപ്പം കുറ്റകൃത്യങ്ങൾ പെരുകുന്ന സാഹചര്യം കണക്കിലെടുത്താണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ കൂടുതൽ സ്റ്റേഷനുകൾ ആരംഭിക്കാൻ നടപടി തുടങ്ങിയത്. നിലവിൽ ക്രമസമാധാന പാലനത്തിന് 114 സ്റ്റേഷനുകളും 44 ട്രാഫിക് സ്റ്റേഷനുകളും 2 വനിതാ സ്റ്റേഷനുകളും 9 സൈബർ ക്രൈം സ്റ്റേഷനുകളുമാണ് ഉള്ളത്. നോർത്ത് ഡിവിഷന് കീഴിൽ പുതുതായി അഞ്ചും സൗത്ത് ഡിവിഷന് കീഴിൽ രണ്ടും ഈസ്റ്റ് ഡിവിഷന് കീഴിൽ ഒന്നും സ്റ്റേഷനുകൾ ആരംഭിക്കാൻ നേരെത്തെ സർക്കാർ അനുമതി നൽകിയിരുന്നു  

Read More

ലബോറട്ടറി-ഓൺ-വീൽസ് പ്രോജക്റ്റ് സ്തംഭിച്ചു

ബെംഗളൂരു: ആരംഭിച്ച് ഏകദേശം അഞ്ച് മാസമായിട്ടും, സംസ്ഥാനത്തിന്റെ ‘ലാബ് ബിൽറ്റ് ഓൺ വീൽസ്’ (LBOW) പദ്ധതി ടേക്ക് ഓഫ് ചെയ്തിട്ടില്ല. നടന്മാരായ പുനീത് രാജ്‌കുമാറിന്റെയും സഞ്ചാരി വിജയ്‌യുടെയും സ്മരണയ്ക്കായി റോട്ടറി ഫൗണ്ടേഷൻ ഈ വർഷം ജൂൺ 6 ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് എല്ലാ സജ്ജീകരണങ്ങളോടും കൂടിയ നാല് മൊബൈൽ ലാബുകൾ കൈമാറിയിരുന്നു. ഗ്രാമീണ മേഖലകളിൽ ചെലവ് കുറഞ്ഞ സേവനങ്ങൾ നൽകേണ്ടതായിരുന്നു ലാബുകൾ. എന്നാൽ പദ്ധതി സംസ്ഥാന സർക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്. ഇൻഫോസിസ് ഫൗണ്ടേഷന്റെ ഫണ്ട് ഉപയോഗിച്ച് 4 കോടി രൂപ ചെലവിലാണ് ബിഎസ്എൽ-2…

Read More

സംസ്ഥാനത്ത് അലങ്കാര മത്സ്യ വ്യാപാരവും കയറ്റുമതിയും വര്‍ദ്ധിപ്പിക്കുന്നതിന് പുതിയ സൗകര്യം ഒരുങ്ങുന്നു

ബെംഗളൂരു: അലങ്കാര മത്സ്യങ്ങളുടെ വളര്‍ത്തല്‍, വ്യാപാരം, കയറ്റുമതി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ്, ഹെസാരഘട്ടയില്‍ അലങ്കാര മത്സ്യങ്ങള്‍ക്കായി ഇത്തരത്തിലുള്ള ആദ്യ സര്‍ക്കാര്‍ ക്വാറന്റൈന്‍ സൗകര്യം ഒരുക്കി്. അലങ്കാര മത്സ്യങ്ങളുടെ പ്രധാന വിപണിയാണ് ബെംഗളൂരുവെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം വ്യാപാരത്തെ തടസ്സപ്പെടുത്തിയതായി ഉദ്യോഗസ്ഥര്‍ പറയുന്നു. ‘കര്‍ണ്ണാടകയില്‍ ഏകദേശം 2,500 അലങ്കാര മത്സ്യ ചില്ലറ വ്യാപാരികള്‍ ഉണ്ടെന്നും അവരില്‍ 1,000 ത്തോളം പേര്‍ ബെംഗളൂരു ആസ്ഥാനമാക്കിയുള്ളതാണെന്നും, ഇത് ഗാര്‍ഹിക അലങ്കാര മത്സ്യ വ്യാപാരത്തിന്റെ കേന്ദ്രമാക്കി മാറ്റുന്നുവെന്നും ഫിഷറീസ് വകുപ്പിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു…

Read More
Click Here to Follow Us