അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ സുപ്രീം കോടതി വിധി ഇന്ന്

അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ സുപ്രീം കോടതി വിധി ഇന്ന്. ഹിന്‍ഡന്‍ബര്‍ഗ് വിവാദത്തിലെ ഹര്‍ജികളിലാണ് ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിധി പറയുക. സമിതിക്ക് നേതൃത്വം നല്‍കുന്ന വിരമിച്ച സുപ്രീംകോടതി ജഡ്ജിയെയും മറ്റ് അംഗങ്ങളെയും കോടതി ഇന്ന് പ്രഖ്യാപിക്കും. സമിതിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ മുദ്രവെച്ച കവറില്‍ നല്‍കിയ പേരുകള്‍ സ്വീകരിക്കാന്‍ ആകില്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

Read More

വിദ്യാര്‍ഥിനികള്‍ക്കും ജോലിക്കാരായ സ്ത്രീകള്‍ക്കും ആര്‍ത്തവാവധി: ആവശ്യം പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

ഡൽഹി: വിദ്യാര്‍ഥിനികള്‍ക്കും ജോലിക്കാരായ സ്ത്രീകള്‍ക്കും ആര്‍ത്തവാവധി നല്‍കണമെന്ന ആവശ്യം പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. നയപരമായ വിഷയമാണിതെന്നും പരാതിക്കാര്‍ക്ക് സര്‍ക്കാരിനെ സമീപിക്കാമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ആര്‍ത്തവാവധി സ്ത്രീകളുടെ അവകാശമാണെന്നുകാട്ടി ഡല്‍ഹിയിലെ അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠിയാണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന് നിവേദനം നല്‍കാവുന്നതാണെന്ന് ബെഞ്ച് പറഞ്ഞു. ആര്‍ത്തവാവധി നിര്‍ബന്ധമാക്കിയാല്‍ വനിതാ ജീവനക്കാരെ നിയമിക്കാന്‍ മടികാണിച്ചേക്കാമെന്ന വാദത്തോട് സുപ്രീംകോടതി യോജിച്ചു.കേസില്‍ തടസ്സഹര്‍ജി നല്‍കിയവരാണ് ഇക്കാര്യം ഉന്നയിച്ചത്. യു.കെ., വെയില്‍സ്, ചൈന, ജപ്പാന്‍, തയ്വാന്‍, ഇന്‍ഡൊനീഷ്യ,…

Read More

ശിവസേനയുടെ പേരും ചിഹ്നവും ഏക്‌നാഥ് ഷിന്‍ഡെ പക്ഷത്തിന്; ഉദ്ധവ് താക്കറെ വിഭാഗം ഇന്ന് സുപ്രീം കോടതിയില്‍

ശിവസേനയുടെ പേരും ചിഹ്നവും ഏക്‌നാഥ് ഷിന്‍ഡെ പക്ഷത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിനെതിരെ ഉദ്ധവ് താക്കറെ വിഭാഗം ഇന്ന് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും. കമ്മീഷന്‍ തീരുമാനം ഭരണഘടനാ വിരുദ്ധമെന്നാണ് ഉദ്ദവ് പക്ഷത്തിന്റെ വാദം. ഉദ്ദവിന്റെ പിതാവ് ബാലാസാഹെബ് താക്കറെയാണ് ശിവസേന പാര്‍ട്ടിയുടെ സ്ഥാപകന്‍. ഇതുകൂടി ഉന്നയിച്ചായിരിക്കും ഉദ്ദവ് കോടതിയെ സമീപിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഏക്നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിനെ ഔദ്യോഗിക ശിവസേനയായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചത്. പാര്‍ട്ടി ചിഹ്നമായ അമ്പും വില്ലും ഷിന്‍ഡെ വിഭാഗത്തിന് അനുവദിക്കുകയും ചെയ്തിരുന്നു. പാര്‍ട്ടിയുടെ അവകാശത്തെ ചൊല്ലി…

Read More

അതിജീവിതമാരിൽ രണ്ട് വിരൽ പരിശോധന വിലക്കി സുപ്രിം കോടതി

ദില്ലി: ബലാത്സംഗത്തെ അതിജീവിച്ച ഇരകളായ സ്ത്രീകളിൽ നടത്തുന്ന രണ്ട് വിരൽ പരിശോധന സുപ്രിം കോടതി വിലക്കി. ശാസ്ത്രീയ അടിത്തറ ഇല്ലാത്ത പരിശോധനയാണിതെന്നും. അതിജീവിതയെ വീണ്ടും ഇരയാക്കുന്ന നടപടിയുമാണിതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇനിമുതൽ ഇത്തരം പരിശോധന നടത്തുന്നവർക്കെതിരെ കേസ് എടുക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Read More

കോളേജുകളിൽ ഹിജാബ് നിരോധനം; ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ബെംഗളൂരു: സംസ്ഥാനത്തെ പ്രീ യൂണിവേഴ്‌സിറ്റി കോളേജുകളിൽ ഹിജാബ് ധരിക്കുന്നത് നിരോധിക്കാനുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവകാശം ശരിവച്ച കർണാടക ഹൈക്കോടതി വിധിയെ ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹ r ജികൾ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, ജസ്റ്റിസ് സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് ഓഗസ്റ്റ് 29ന് കേസ് പരിഗണിക്കുന്നത്. മാർച്ച് 15 ലെ വിധിയെ ചോദ്യം ചെയ്തുള്ള ഹർജി മണിക്കൂറുകൾക്കകം സുപ്രീം കോടതിയിൽ സമർപ്പിച്ചെങ്കിലും വാദം കേൾക്കാനുള്ള ആവർത്തിച്ചുള്ള അഭ്യർത്ഥനകൾ കോടതി നിരസിച്ചത് ശ്രദ്ധേയമാണ്. വ്യക്തികളും ഓൾ ഇന്ത്യ ഡെമോക്രാറ്റിക്…

Read More

സുപ്രിംകോടതി ചീഫ് ജസ്റ്റിസായി യു യു ലളിത് സത്യപ്രതിജ്ഞ ചെയ്തു

സുപ്രിംകോടതിയുടെ 49-ാമത് ചീഫ് ജസ്റ്റിസായി യു യു ലളിത് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത അധികാരമേറ്റു. രാഷ്ട്രപതി ഭവനിൽ വച്ച് നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവാണ് പുതിയ ചീഫ് ജസ്റ്റിസിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. ജസ്റ്റിസ് വി രമണ വിരമിച്ച ഒഴിവിലേക്കാണ് ജസ്റ്റിസ് ലളിത് എത്തുന്നത്. കഴിഞ്ഞ വർഷം മാർച്ച് 24നാണ് രാജ്യത്തെ 48ആം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എൻ.വി. രമണ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. രാഷ്ട്രപതി ഭവനിൽ കനത്ത കൊവിഡ് നിയന്ത്രണങ്ങളോടെയായിരുന്നു ചടങ്ങ്.

Read More

അവിവാഹിതയാണെന്ന കാരണത്താല്‍ ഗര്‍ഭച്ഛിദ്രം നിഷേധിക്കാനാകില്ല: സുപ്രിംകോടതി

ഡൽഹി: അവിവാഹിതയാണെന്ന കാരണത്താല്‍ ഗര്‍ഭച്ഛിദ്രം നിഷേധിക്കാനാകില്ലെന്ന സുപ്രധാന നിരീക്ഷണവുമായി സുപ്രിംകോടതി. സ്ത്രീയുടെ ജീവന് ഭീഷണിയില്ലെങ്കില്‍ ഗര്‍ ഭഛിദ്രമാകാമെന്നാണ് കോടതിയുടെ നിരീക്ഷണം. 24 ആഴ്ചയുള്ള ഗര്‍ഭം നീക്കം ചെയ്യണമെന്ന യുവതിയുടെ ആവശ്യം അംഗീകരിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍. അവിവാഹിതയാണെന്ന കാരണത്താല്‍ ഗര്‍ഭഛിദ്രം നടത്താൻ യുവതിയെ ഡൽഹി ഹൈക്കോടതി വിലക്കിയിരുന്നു, ഈ നിലപാട് അംഗീകരിക്കാനാകില്ലെന്നും സുപ്രിംകോടതി പറഞ്ഞു.

Read More

വർഷങ്ങൾ ഒരുമിച്ചു താമസിച്ച ശേഷം ബന്ധം തകരുമ്പോൾ ബലാത്സംഗക്കേസ് നൽകുന്നത് ന്യായീകരിക്കാനാവില്ല; സുപ്രീംകോടതി

ഡൽഹി: വർഷങ്ങളോളം ഒരുമിച്ചു താമസിച്ച ശേഷം ബന്ധം തകരുമ്പോൾ ബലാൽസംഗക്കുറ്റം ചുമത്തുന്നത് ന്യായീകരിക്കാനാവില്ലെന്നു സുപ്രിംകോടതി. പ്രതിക്ക് മുൻ‌കൂർജാമ്യം അനുവദിച്ചാണ്‌ ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ചിന്‍റെ നിരീക്ഷണം. രാജസ്ഥാന്‍ സ്വദേശിനി നൽകിയ കേസിലാണ് കോടതിയുടെ നിരീക്ഷണം. നാല് വർഷം ഒരുമിച്ചു താമസിക്കുകയും ഒരു കുട്ടി ജനിക്കുകയും ചെയ്ത സാഹചര്യത്തിൽ പ്രതിക്ക് മുൻ‌കൂർജാമ്യം അനുവദിക്കാനാവില്ലെന്നാണ് രാജസ്ഥാൻ ഹൈക്കോടതി വിധിച്ചത്. വിധിക്കെതിരായ അപ്പീലിലാണ് ജസ്റ്റിസ് ഹേമന്ത് ഗുപ്തയുടെയും ജസ്റ്റിസ് വിക്രം നാഥിന്‍റെയും നിരീക്ഷണം. എന്നാല്‍ ഒരുമിച്ച് ജീവിച്ച് നാല് വര്‍ഷത്തിന് ശേഷം തങ്ങളുടെ ബന്ധം തകര്‍ന്നെന്നും അതിനുശേഷം…

Read More

ഹിജാബ് വിവാദം ; ഹർജികൾ സുപ്രീം കോടതി അടുത്താഴ്ച പരിഗണിക്കും 

ന്യൂഡൽഹി :   ഹിജാബ് വിധിക്കെതിരെയുള്ള ഹർജികൾ സുപ്രീം കോടതി അടുത്ത ആഴ്ച പരിഗണിക്കും. മുസ്ലീം സ്ത്രീകൾ ഹിജാബ് ധരിക്കുന്നത് ഇസ്ലാമിലെ അനിവാര്യമായ മതപരമായ ആചാരത്തിന്റെ ഭാഗമല്ലെന്ന കർണാടക ഹൈക്കോടതിയുടെ വിധിക്കെതിരായ ഒരു കൂട്ടം ഹർജികൾ ആണ് സുപ്രീം കോടതി അടുത്തതായി പരിഗണിക്കുക. അടുത്തയാഴ്ച, ഇത് ഉചിതമായ ബെഞ്ചിന് മുമ്പാകെ വരുമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ അഭിഭാഷകൻ പറഞ്ഞു. കഴിഞ്ഞ ഏപ്രിൽ 26 ന് ജസ്റ്റിസ് രമണയുടെ മുമ്പാകെ ഹർജിയുടെ കാര്യം പരാമർശിച്ചപ്പോൾ വാദം കേൾക്കുന്ന തീയതി നിശ്ചയിക്കുന്നത് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ്…

Read More

കോടതിയലക്ഷ്യ കേസ്; വിജയ് മല്യക്ക് നാല് മാസം തടവും 2000 രൂപ പിഴയും ശിക്ഷ

മുംബൈ: വിവാദ വ്യവസായി വിജയ് മല്യക്ക് കോടതിയലക്ഷ്യ കേസിൽ നാല് മാസം തടവും 2000 രൂപ പിഴയും ശിക്ഷ വിധിച്ച് സുപ്രീംകോടതി. ഒരു മാസത്തിനുള്ളിൽ പിഴ അടച്ചില്ലെങ്കിൽ രണ്ട് മാസം കൂടി ശിക്ഷ അനുഭവിക്കണം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നൽകിയ കേസിൽ കോടതി ഉത്തരവ് ലംഘിച്ച് 2017 ൽ മകൾക്ക് 40 ദശലക്ഷം ഡോളർ കൈമാറിയെന്ന കേസിലാണ് വിധി. കോടതി ഉത്തരവ് ലംഘിച്ച് 2017ൽ മകൾക്ക് 40 ദശലക്ഷം ഡോളർ നൽകിയതിൽ വിജയ് മല്യ കുറ്റക്കാരനാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. ഈ തുക…

Read More
Click Here to Follow Us