വിദ്യാര്‍ഥിനികള്‍ക്കും ജോലിക്കാരായ സ്ത്രീകള്‍ക്കും ആര്‍ത്തവാവധി: ആവശ്യം പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

ഡൽഹി: വിദ്യാര്‍ഥിനികള്‍ക്കും ജോലിക്കാരായ സ്ത്രീകള്‍ക്കും ആര്‍ത്തവാവധി നല്‍കണമെന്ന ആവശ്യം പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. നയപരമായ വിഷയമാണിതെന്നും പരാതിക്കാര്‍ക്ക് സര്‍ക്കാരിനെ സമീപിക്കാമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.

ആര്‍ത്തവാവധി സ്ത്രീകളുടെ അവകാശമാണെന്നുകാട്ടി ഡല്‍ഹിയിലെ അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠിയാണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന് നിവേദനം നല്‍കാവുന്നതാണെന്ന് ബെഞ്ച് പറഞ്ഞു. ആര്‍ത്തവാവധി നിര്‍ബന്ധമാക്കിയാല്‍ വനിതാ ജീവനക്കാരെ നിയമിക്കാന്‍ മടികാണിച്ചേക്കാമെന്ന വാദത്തോട് സുപ്രീംകോടതി യോജിച്ചു.കേസില്‍ തടസ്സഹര്‍ജി നല്‍കിയവരാണ് ഇക്കാര്യം ഉന്നയിച്ചത്.

  അർധരാത്രി മെട്രോ ക്രെയിനിൽ അജ്ഞാതന്റെ 'സാഹസിക കയറ്റം'; താഴെയിറക്കാൻ പോലീസ്-ഫയർഫോഴ്സ് ദൗത്യം, വൻ നാടകം

യു.കെ., വെയില്‍സ്, ചൈന, ജപ്പാന്‍, തയ്വാന്‍, ഇന്‍ഡൊനീഷ്യ, ദക്ഷിണ കൊറിയ, സ്‌പെയിന്‍, സാംബിയ തുടങ്ങിയ രാജ്യങ്ങളില്‍ ആര്‍ത്തവ അവധിയുണ്ട്. ഇന്ത്യയിലെ ചില കമ്പനികള്‍ വേതനത്തോടെ അവധി നല്‍കുന്നുണ്ട്. ഹൃദയാഘാത സമയത്തെ വേദനക്ക് തുല്യമാണ് ആര്‍ത്തവ വേദനയെന്ന യൂണിവേഴ്‌സിറ്റി കോളജ് ലണ്ടന്‍ നടത്തിയ പഠന റിപ്പോര്‍ട്ടും ഹര്‍ജിയില്‍ ഉദ്ധരിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  87.1 കോടി ഡോളറിന്റെ നിക്ഷേപം; ഇന്ത്യയുടെ സ്പേസ് ടെക് തലസ്ഥാനമായി ബെംഗളൂരു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി
[masterslider id="10"]

Related posts