ശിവസേനയുടെ പേരും ചിഹ്നവും ഏക്‌നാഥ് ഷിന്‍ഡെ പക്ഷത്തിന്; ഉദ്ധവ് താക്കറെ വിഭാഗം ഇന്ന് സുപ്രീം കോടതിയില്‍

ശിവസേനയുടെ പേരും ചിഹ്നവും ഏക്‌നാഥ് ഷിന്‍ഡെ പക്ഷത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിനെതിരെ ഉദ്ധവ് താക്കറെ വിഭാഗം ഇന്ന് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും. കമ്മീഷന്‍ തീരുമാനം ഭരണഘടനാ വിരുദ്ധമെന്നാണ് ഉദ്ദവ് പക്ഷത്തിന്റെ വാദം.

ഉദ്ദവിന്റെ പിതാവ് ബാലാസാഹെബ് താക്കറെയാണ് ശിവസേന പാര്‍ട്ടിയുടെ സ്ഥാപകന്‍. ഇതുകൂടി ഉന്നയിച്ചായിരിക്കും ഉദ്ദവ് കോടതിയെ സമീപിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഏക്നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിനെ ഔദ്യോഗിക ശിവസേനയായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചത്.

  ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്ക് ഫ്ലൈബസ് സർവീസ് 15 മുതൽ; ടിക്കറ്റ് നിരക്കും മറ്റ് വിശദാംശങ്ങളും

പാര്‍ട്ടി ചിഹ്നമായ അമ്പും വില്ലും ഷിന്‍ഡെ വിഭാഗത്തിന് അനുവദിക്കുകയും ചെയ്തിരുന്നു. പാര്‍ട്ടിയുടെ അവകാശത്തെ ചൊല്ലി സുപ്രീം കോടതിയില്‍ കേസ് നടക്കുന്നതിനിടെയായിരുന്നു നടപടി. ഔദ്യോഗിക പേരും ചിഹ്നവും ഷിന്‍ഡേ പക്ഷത്തിന് ലഭിച്ചതോടെ ഉദ്ധവ് താക്കറെ പക്ഷം കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.

നിയമസഭാ ഉപതിരഞ്ഞെടുപ്പു കഴിയുന്നതുവരെ കത്തുന്ന പന്തം ചിഹ്നം ഉപയോഗിക്കാനാണ് ഉദ്ധവ് വിഭാഗത്തിന് കമ്മിഷന്‍ അനുമതി നല്‍കിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദേശീയപാത 66-ൽ ഇനി 13 ടോൾ ബൂത്തുകൾ; എട്ടെണ്ണം പുതുതായി വരും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹെലന്‍ ഓഫ് സ്പാര്‍ട്ടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
[masterslider id="10"]

Related posts