ഹിജാബ് വിവാദം ; ഹർജികൾ സുപ്രീം കോടതി അടുത്താഴ്ച പരിഗണിക്കും 

ന്യൂഡൽഹി :   ഹിജാബ് വിധിക്കെതിരെയുള്ള ഹർജികൾ സുപ്രീം കോടതി അടുത്ത ആഴ്ച പരിഗണിക്കും. മുസ്ലീം സ്ത്രീകൾ ഹിജാബ് ധരിക്കുന്നത് ഇസ്ലാമിലെ അനിവാര്യമായ മതപരമായ ആചാരത്തിന്റെ ഭാഗമല്ലെന്ന കർണാടക ഹൈക്കോടതിയുടെ വിധിക്കെതിരായ ഒരു കൂട്ടം ഹർജികൾ ആണ് സുപ്രീം കോടതി അടുത്തതായി പരിഗണിക്കുക.

അടുത്തയാഴ്ച, ഇത് ഉചിതമായ ബെഞ്ചിന് മുമ്പാകെ വരുമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ അഭിഭാഷകൻ പറഞ്ഞു.

കഴിഞ്ഞ ഏപ്രിൽ 26 ന് ജസ്റ്റിസ് രമണയുടെ മുമ്പാകെ ഹർജിയുടെ കാര്യം പരാമർശിച്ചപ്പോൾ വാദം കേൾക്കുന്ന തീയതി നിശ്ചയിക്കുന്നത് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. എങ്കിലും വിഷയം ഉടൻ പരിഗണിച്ചില്ല. രണ്ട് വ്യത്യസ്ത അവസരങ്ങളിൽ അപ്പീലുകൾ അടിയന്തരമായി കേൾക്കണമെന്ന് ഹരജിക്കാരുടെ അഭിഭാഷകർ ആവശ്യപ്പെട്ടെങ്കിലും സുപ്രീംകോടതി വിസമ്മതിച്ചിരുന്നു.

  ബെംഗളൂരുവിൽ പരക്കെ കനത്ത മഴയും കാറ്റും; നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്, ജനജീവിതം സ്തംഭിച്ചു

വിഷയം അടിയന്തരമായി പട്ടികപ്പെടുത്തണമെന്ന് മുതിർന്ന അഭിഭാഷകരായ സഞ്ജയ് ഹെഗ്ഡെയും ദേവദത്ത് കാമത്തും കോടതിയോട് മാർച്ച് 16 ന് അഭ്യർത്ഥിച്ചെങ്കിലും വാദം കേൾക്കുന്ന തീയതി കോടതി അറിയിച്ചിരുന്നില്ല.

കർണാടക ഹൈക്കോടതിയുടെ ഫുൾ ബെഞ്ച് മാർച്ച് 15ന് ഹിജാബ് ധരിക്കുന്നത് ഇസ്ലാമിൽ നിർബന്ധമല്ലെന്ന് വിധി പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി അഞ്ചിലെ ഉത്തരവിലൂടെ സ്‌കൂളുകളിലും സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ശിരോവസ്ത്രത്തിന്റെ നിരോധനം ശരിവെക്കുന്നതായിരുന്നു വിധി. ഇത് സംസ്ഥാനത്തുടനീളവും രാജ്യത്തും വൻ പ്രതിഷേധങ്ങൾക്കും എതിർപ്രക്ഷോഭങ്ങൾക്കും കാരണമായി. തുടർന്നാണ് കേസ് സുപ്രീം കോടതിയിലെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നഴ്‌സായിരുന്ന മലയാളി പെൺകുട്ടി കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചു; ഉറവിടം കണ്ടെത്തിയിട്ടില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാൽ വില വർധിപ്പിച്ചേക്കും; 6 രൂപ വരെ കൂടാൻ സാധ്യത
[masterslider id="10"]

Related posts

Click Here to Follow Us