സംസ്ഥാനത്തെ മികച്ച പോലീസ്‌ സ്റ്റേഷൻ തിരഞ്ഞെടുത്ത് ആഭ്യന്തര മന്ത്രാലയം

ബെംഗളൂരു: സംസ്ഥാനത്തെ മികച്ച പോലീസ്‌ സ്റ്റേഷനായി ബെളഗാവിയിലേ നിപ്പണി റൂറലിനെ തിരഞ്ഞെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രലയം. കുറ്റാന്വേഷണത്തിലെ മികവ്, അടിസ്ഥാന സൗകര്യങ്ങൾ പൊതുജനങ്ങളുമായുള്ള സമ്പർക്കം, വനിതാ ഹെല്പ് ഡെസ്ക്, ശുചിത്വം, തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് അവാർഡ് നൽകുന്നതെന്ന് ബെളഗാവി എസ്.പി. സഞ്ജീവ് പാട്ടീൽ പറഞ്ഞു. കഴിഞ്ഞ വർഷം സെപ്റ്റംബർ – ഒക്ടോബർ കാലയളവിലാണ് കേന്ദ്ര സംഘം സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ പരിശോധന നടത്തിയത്.

Read More

ബെംഗളൂരു പോലീസ് സ്റ്റേഷനുകളിൽ പൊതുജനങ്ങൾക്കായി ലൈബ്രറികൾ ഒരുങ്ങുന്നു

ബെംഗളൂരു: സമൂഹസമ്പർക്കം മെച്ചപ്പെടുത്തുന്നതിനുള്ള പരിപാടിയുടെ ഭാഗമായി ബെംഗളൂരുവിലെ 14 പോലീസ് സ്റ്റേഷനുകളിൽ ലൈബ്രറികൾ ഉണ്ടാകും. ഇതുവരെ, പൈലറ്റ് പ്രോഗ്രാം തെക്ക് ഈസ്റ്റ് സോണിലെ നാല് സ്റ്റേഷനുകളിൽ സജ്ജീകരിച്ചിട്ടുണ്ട്, ആദ്യത്തെ നാല് ലൈബ്രറികൾ നവംബർ ഒന്നിന് കോറമംഗല, മൈക്കോ ലേഔട്ട്, ഹുളിമാവ്, ഇലക്ട്രോണിക് സിറ്റി എന്നിവിടങ്ങളിൽ സ്ഥാപിക്കും. പോലീസ് സ്‌റ്റേഷനിൽ കയറി ഹാജരാകാൻ കാത്തിരിക്കുന്ന ഏതൊരാൾക്കും ലൈബ്രറികൾ ആക്‌സസ് ചെയ്യാവുന്നതാണ്. മാധ്യമങ്ങളോട് സംസാരിച്ച ഡിസിപി (സൗത്ത് ഈസ്റ്റ്) സി കെ ബാബ പറഞ്ഞു, മറ്റൊരു രണ്ടാഴ്ചയ്ക്കുള്ളിൽ, ബാക്കിയുള്ള പോലീസ് സ്റ്റേഷനുകളിലും ലൈബ്രറികൾ പ്രവർത്തിക്കും. ആർക്കും പോലീസ്…

Read More

കുറ്റകൃത്യങ്ങൾ വർധിക്കുന്നു; 10 പോലീസ് സ്റ്റേഷനുകൾ കൂടി തുടങ്ങാൻ നടപടി

ബെംഗളൂരു: നഗര ജില്ലയിൽ 10 പോലീസ് സ്റ്റേഷനുകൾ കൂടി ആരംഭിക്കാൻ പദ്ധതി. ജനസംഖ്യ കൂടുന്നതിനൊപ്പം കുറ്റകൃത്യങ്ങൾ പെരുകുന്ന സാഹചര്യം കണക്കിലെടുത്താണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ കൂടുതൽ സ്റ്റേഷനുകൾ ആരംഭിക്കാൻ നടപടി തുടങ്ങിയത്. നിലവിൽ ക്രമസമാധാന പാലനത്തിന് 114 സ്റ്റേഷനുകളും 44 ട്രാഫിക് സ്റ്റേഷനുകളും 2 വനിതാ സ്റ്റേഷനുകളും 9 സൈബർ ക്രൈം സ്റ്റേഷനുകളുമാണ് ഉള്ളത്. നോർത്ത് ഡിവിഷന് കീഴിൽ പുതുതായി അഞ്ചും സൗത്ത് ഡിവിഷന് കീഴിൽ രണ്ടും ഈസ്റ്റ് ഡിവിഷന് കീഴിൽ ഒന്നും സ്റ്റേഷനുകൾ ആരംഭിക്കാൻ നേരെത്തെ സർക്കാർ അനുമതി നൽകിയിരുന്നു  

Read More

യശ്വന്ത്പൂരിൽ 24/7 പോലീസ് കൺട്രോൾ റൂം ആരംഭിച്ചു

ബെംഗളൂരു: ക്രമസമാധാന നിലയും സംശയാസ്പദമായ പ്രവർത്തനങ്ങളും പോലീസ് സ്റ്റേഷനിൽ നിന്ന് നിരീക്ഷിക്കാനും കൺട്രോൾ റൂമിൽ നിന്നുള്ള നിർദ്ദേശങ്ങൾ കൈമാറാനും പോലീസിനെ പ്രാപ്തരാക്കുന്ന യശ്വന്ത്പൂർ പോലീസ് സ്റ്റേഷനിലെ സിസിടിവി കൺട്രോൾ റൂം ആഭ്യന്തര മന്ത്രി ആരാഗ ജ്ഞാനേന്ദ്ര ഉദ്ഘാടനം ചെയ്തു. കർണാടകയിൽ ഇത്തരമൊരു സൗകര്യം ഇതാദ്യമാണ്. രാജരാജേശ്വരി നഗർ നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മന്ത്രി മുനിരത്‌ന എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തിയാണ് സൗകര്യം വികസിപ്പിച്ചത്. സ്റ്റേഷന്റെ അധികാരപരിധിയിലെ 25 സ്ഥലങ്ങളിലായി 64 ഹൈഡെഫനിഷൻ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഡിസിപി (നോർത്ത്) വിനായക് പാട്ടീൽ പറഞ്ഞു. സെൻസിറ്റീവും…

Read More

കാമുകിയുടെ തല വെട്ടിയെടുത്ത് യുവാവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി

CRIME

ബെംഗളൂരു: കാമുകിയുടെ വെട്ടിയെടുത്ത തലയുമായി വിവാഹിതനായ യുവാവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. വ്യാഴാഴ്ച കുഡ്ലിഡി പൂജാരഹള്ളിയിലെ വീട്ടിൽ ഒറ്റയ്ക്കു കിടന്നുറങ്ങുകയായിരുന്ന ബി എസ് ഇ നഴ്സിംഗ് വിദ്യാർത്ഥിനി നിർമ്മലയുടെ 21 തല വാൾ കൊണ്ട് വെട്ടിയെടുത്ത ശേഷമാണ് ട്രക്ക് ഡ്രൈവർ ആയ ഭോജരാജ് ബസവരാജ്‌ 23 കീഴടങ്ങിയത്. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തു. ബന്ധുക്കളായ ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ഇവരുടെ ബന്ധത്തെ നിർമ്മലയുടെ വീട്ടുകാർ എതിർത്തതിനെ തുടർന്ന് 4 മാസം മുൻപ് ഭോജരാജ് മറ്റൊരുവിവാഹം കഴിച്ചു. നിർമല തുടർന്ന് മറ്റൊരു പ്രണയബന്ധത്തിലാണെന്ന് സംശയിച്ചാണ് ഭോജരാജ്…

Read More

ഭർത്താവിന് ഭീഷണി, ഭാര്യ പോലീസിൽ പരാതി നൽകി

ബെംഗളൂരു: ഭർത്താവിനെ ഭീഷണിപെടുത്തുന്നു എന്നാരോപിച്ച് തരളബാലു മഠത്തിനെതിരെ പരാതി യുമായി യുവതി. ആർ ടി നഗർ പോലീസിലാണ് യുവതി പരാതിയുമായി എത്തിയത്. കഴിഞ്ഞ 15 വർഷമായി മഠത്തിൽ ജോലി ചെയ്തിരുന്ന തന്റെ ഭർത്താവിനെ മഠത്തിലെ സ്വാമിയും സെക്രട്ടറിയും ചേർന്ന് കാരണമില്ലാതെ പുറത്താക്കിയെന്നും ഇദ്ദേഹത്തിന്റെ ജീവന് ഭീഷണി ഉണ്ടെന്നും യുവതി പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ പരാതി അടിസ്ഥാന രഹിതമാണെന്ന് മഠത്തിലെ അധികൃതർ പറയുന്നു.

Read More
Click Here to Follow Us