ഉത്‌ഘാടന മത്സരത്തിലെ അലസതയെല്ലാം മാച്ചുകളഞ്ഞ രണ്ടാം മത്സരത്തിൽ നോർത്തിയ്സ്റ് ഗുവഹാത്തിയിലെ നിറഞ്ഞ സ്റ്റേഡിയത്തിൽ ജെംഷെഡ്പൂർ ഫ്‌സിയെ തൊണ്ണൂറു മിനുട്ടും വെള്ളം കുടിപ്പിച്ചു. കളം നിറഞ്ഞു കളിച്ച നോർത്ത് ഈസ്റ്റ് തന്നെയാണ് ഇന്ന് കളിയുടെ ഗതി നിർണയിച്ചത്. എന്നാൽ ജെംഷെഡ്പൂരിനു ഇടയ്ക്കു കിട്ടിയ നല്ല അവസരങ്ങൾ മുതലാക്കാനും കഴിഞ്ഞില്ല. നിശ്ചിത സമയത്തിലും രണ്ടു ടീമിനും ഗോളിലൊന്നും നേടാൻ കഴിഞ്ഞില്ലെങ്കിലും കാണികളെ മുഴുവൻ സമയവും ആവേശത്തിൽ നിർത്താൻ ഇന്നത്തെ കളിക്കായി.
ഇന്ത്യൻ സൂപ്പർലീഗിനു സുപരിചിതനായ ഒരുപറ്റം കളിക്കാരും ആയി ഇറങ്ങിയ ആശാന്റെ ടീമിനെതിരെ യുവ നോർതേയ്സ്റ്റ്പട തുടക്കത്തിലേ താളം കണ്ടെത്തി. മലയാളികളെ സംബന്ധിച്ചിടത്തോളം അഭിമാനിക്കാവുന്ന ഒരു നിമിഷം, മൂന്നു മലയാളികൾ ആണ് ഇന്ന് കളത്തിൽ ഇറങ്ങിയത്. നോർതേയ്സ്റ്റിന് വേണ്ടി ഗോൾ കീപ്പർ ആയി രെഹ്‌നേഷും, സെന്റർ ബാക്കായി ഹക്കുവും ഇറങ്ങിയപ്പോൾ, അനസ് ജെംഷെഡ്പൂർ സെന്റർ ബാക്കായി ഇറങ്ങി. ബ്ലാസ്റ്റേഴ്സിന്റെ പ്രിയതാരം ബെൽഫോർട്ടിന് ഇറങ്ങാൻ അവസരം കിട്ടിയില്ല. തുടക്കം മുതലേ ചടുലമായ ആക്രമണം കണ്ട കളിയിൽ ഒന്നിലധികം തവണ ഗോൾ എന്നുറച്ച അവസരങ്ങൾ ഉണ്ടായി. രണ്ടു ഗോൾ കീപ്പർമാരുടെയും പിഴവറ്റ പ്രകടനം ഒരു ഗോളിനെ മാത്രം ഈ കളിയിൽ നിന്നും മാറ്റി നിർത്തി. നോർത്തീസ്റ്റിനു വേണ്ടി കളത്തിലിറങ്ങിയ ബ്രസീലിയൻ താരം മര്സിന്യോ ഇന്ത്യയിലേക്കുള്ള തന്റെ വരവ് അറിയിച്ചു കഴിഞ്ഞു, ഗോൾ അടിക്കാൻ മാത്രം അല്ല അസ്സിസ്റ് ചെയ്യാനും കഴിയും എന്നതിന് അറുപതാം മിനുറ്റിൽ ജെംഷെഡ്പൂരിന്റെ ഡിഫെൻസിനെ കബളിപ്പിച്ചുകൊണ്ടു ഡാനിലോ ലോപ്പസിന്റെ സൈഡ് റണ്ണിന് കൊടുത്ത ത്രൂ ബാൾ കണ്ടാൽ മതിയാകും. അദ്ദേഹത്തിന് തന്നെയാണ് ഹീറോ ഓഫ് ദി മാച്ച് പുരസ്കാരവും കിട്ടിയത്. നോർതേയ്സ്റ്റിന്റെ വേഗതയേറിയ അറ്റാക്കിനെ പിടിച്ചുകെട്ടാൻ പലപ്പോഴും കോപ്പെൽ ആശാന്റെ ടീമിന് ഡിഫെൻസിവ് ആയി കളിക്കേണ്ടിയും വന്നു. എഴുപതാം മിനുറ്റിൽ സബ് ഇറങ്ങിയ മുൻ നോർതേയ്സ്റ് താരം ബികെയ്ക്കു ടൂർണമെന്റിലെ ആദ്യ റെഡ് കാർഡ് റഫറി കൊടുത്തപ്പോൾ ജെംഷെഡ്പൂർ വീണ്ടും പ്രേധിരോധത്തിൽ ആയി. അടുത്ത ആഴ്ച കൊച്ചിയിലെ കളി ഇതോടെ ബിക്കെക്കു മിസ്സാകും. എടുത്തു പറയേണ്ട മറ്റൊരു പ്രകടനം യുവ കളിക്കാരൻ അബ്ദുൽ ഹാക്കുവിന്റെതാണ്, ഇന്ത്യൻ സൂപ്പർലീഗ്‌ലെ തന്റെ ആദ്യ മത്സരത്തിൽ തന്നെ എമർജിങ് പ്ലയെർ അവാർഡ് കരസ്ഥമാക്കാൻ കഴിഞ്ഞ പ്രകടനം അദ്ദേഹം കാഴ്ചവെച്ചു. എടുത്തു പറയാൻ അധികം നല്ല സെന്റര് ബാക്കുകൾ ഇല്ലാത്ത ഇന്ത്യൻ ഫുട്ബോളിന് നല്ല ഒരു പ്രതീക്ഷ ഹക്കു നൽകുന്നുണ്ട്. സ്ഥിരതയാർന്ന പ്രകടനം നടത്തുകയാണെങ്കിൽ ഐസ്ൽ അനസിനു വഴി തുറന്നതുപോലെ തന്നെ ഹാക്കുവിനും ഇന്ത്യൻ ടീമിലേക്കുള്ള വഴിയൊരുക്കാം.
നാളെ വൈകിട്ട് അഞ്ചരക്ക് ചെന്നൈ ഗോവ യെയും, രാത്രി എട്ടു മണിക്ക് ബെംഗളൂരു മുംബയെയും അവരവരുടെ തട്ടകത്തിൽ നേരിടുന്നുണ്ട്, ആദ്യ ഗോളിനായുള്ള കാത്തിരുപ്പു നാളെ അവസാനിക്കും എന്ന് പ്രതീക്ഷിക്കാം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.