കാമുകിയുടെ തല വെട്ടിയെടുത്ത് യുവാവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി

CRIME

ബെംഗളൂരു: കാമുകിയുടെ വെട്ടിയെടുത്ത തലയുമായി വിവാഹിതനായ യുവാവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. വ്യാഴാഴ്ച കുഡ്ലിഡി പൂജാരഹള്ളിയിലെ വീട്ടിൽ ഒറ്റയ്ക്കു കിടന്നുറങ്ങുകയായിരുന്ന ബി എസ് ഇ നഴ്സിംഗ് വിദ്യാർത്ഥിനി നിർമ്മലയുടെ 21 തല വാൾ കൊണ്ട് വെട്ടിയെടുത്ത ശേഷമാണ് ട്രക്ക് ഡ്രൈവർ ആയ ഭോജരാജ് ബസവരാജ്‌ 23 കീഴടങ്ങിയത്. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തു.

  ബെംഗളൂരുവിൽ വണ്ടികഴുകിയാൽ പണികിട്ടും; കുടിവെള്ളം പാഴാക്കിയവർക്ക് കിട്ടിയത് എട്ടിന്റെ പണി

ബന്ധുക്കളായ ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ഇവരുടെ ബന്ധത്തെ നിർമ്മലയുടെ വീട്ടുകാർ എതിർത്തതിനെ തുടർന്ന് 4 മാസം മുൻപ് ഭോജരാജ് മറ്റൊരുവിവാഹം കഴിച്ചു. നിർമല തുടർന്ന് മറ്റൊരു പ്രണയബന്ധത്തിലാണെന്ന് സംശയിച്ചാണ് ഭോജരാജ് അരുംകൊലയ്ക്ക് മുതിർന്നത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അണ്ണാന്റെ ശവസംസ്കാര ചടങ്ങിൽ കണ്ണീരൊഴുക്കി കുട്ടികൾ; കുട്ടികളെ ഇതുപോലെ വളർത്തണം' എന്ന് നടി രമ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts