മലയാളി ഫാമിലി കൂട്ടായ്മയുടെ നേതൃത്വത്തത്തിൽ ഓണാഘോഷം അതിവിപുലമായി ആഘോഷിച്ചു

ബംഗളുരു : ഇലകട്രോണിക് സിറ്റി മലയാളി ഫാമിലി കൂട്ടായ്മ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കൂട്ടായ്മയിലെ മലയാളികൾ എല്ലാവരും ചേർന്ന് പൂക്കളം ഒരുക്കി ഓണാഘോഷത്തിന് തുടക്കം കുറിച്ചു.

കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി ചെണ്ടമേളത്തോടെ മാവേലിയെ വരവേറ്റു. ചടങ്ങിൽ ഏറ്റവും മുതിർന്ന അംഗം ശാന്തകുമാരിയും സിനിമ ബാലതാരം ദ്രുപത് കൃഷ്ണയും ചേർന്ന് ചടങ്ങിൽ ഭദ്രദീപം കൊളുത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

  ശബരിമല സ്വർണ്ണക്കൊള്ളക്കേസ് പ്രതി മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു

ഇരുന്നൂരിൽ പരം കുടുംബാംഗങ്ങൾ പങ്കുചേർന്നു.

വടം വലി മത്സരം, ഉറിയാടി മത്സരം തുടങ്ങി നിരവധി മത്സരങ്ങളും വിഭവ സ്മൃദ്ധമായ സദ്യയും ഗാനമേളയോടെ ചടങ്ങിന് പരിസമാപ്തി കുറിച്ചു.

ഇർഷാദ് പി പി, നെബു വർഗീസ് എബ്രഹാം, ശ്യാം ദാസ്, ഷെരീഫ്, സഞ്ജയ് മോഹൻ, ഹർഷിനി ഹരൻ എന്നിവർ നേതൃത്വം നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രിയുടെ ആഭ്യന്തര ഓഫീസിലേക്കുള്ള പ്രവേശന കവാടം മാറ്റി; മുറിയിലെ സജ്ജീകരണങ്ങൾ അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആകാശപ്പരപ്പിലെ ആധിപത്യം; വൻ നേട്ടങ്ങളുമായി ബംഗളൂരു വിമാനത്താവളം ചരിത്രത്തിലേക്ക്!
[masterslider id="10"]

Related posts