വാണിജ്യ സിനിമകൾക്ക് നേരെ തുറന്നടിച്ച് ചൈനീസ് സംവിധായകൻ കിവോ ലിനാങ്.

ബെംഗളൂരു: കലാമൂല്യമുള്ള സിനിമകളിലൂടെ മാത്രമേ ഒരു നാടിന്റെ സ്പന്ദനം പുറത്തു കൊണ്ടുവരാൻ സാധിക്കുകയുള്ളൂവെന്ന് ചൈനീസ് സംവിധായകൻ കിവോ ലിനാങ്. സിനിമകൾ എല്ലാവിഭാഗത്തിലുമുള്ള ആളുകളുമായി സംവദിക്കണം. വികസനത്തിന്റെ പേരിൽ ചൈനീസ് ഗ്രാമങ്ങൾ നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങളാണു തന്റെ ക്രസ്റ്റഡ് ഇബിസ് സിനിമയുടെ പ്രമേയം. ചൈനീസ് സർക്കാർ നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുന്ന നയമാണു സ്വീകരിക്കുന്നത്.

  സുഹൃത്തുക്കളോടൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നെത്തി; നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാല് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്

ചൈനീസ് ഉൽപന്നങ്ങൾ വ്യാപകമായതുപോലെ ചൈനീസ് സിനിമകളും ഇനി ലോകമെങ്ങും പ്രചാരം നേടും. ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേളയുടെ മുഖാമുഖത്തിൽ പങ്കെടുത്തു മറുപടിപറയുകയായിരുന്നു കിവോ ലിനാങ്. വാണിജ്യവിജയം മാത്രം ലക്ഷ്യമാക്കിയുള്ള സിനിമകളാണു കലയെ വികലമാക്കുന്നതെന്നു സംവിധായകൻ പി.ശേഷാദ്രി പറഞ്ഞു. കൂടുതൽ സിനിമ നിർമിച്ചു എന്നു പറയുന്നവർ അത്തരം സിനിമകളുടെ കലാമൂല്യം പരിശോധിച്ചാൽ നിരാശയായിരിക്കും ഫലം. നല്ല സിനിമകൾ പ്രദർശിപ്പിക്കാൻ തിയറ്റർപോലും ലഭിക്കാത്ത അവസ്ഥ മാറണണമെന്നും ശേഷാദ്രി പറഞ്ഞു. ഇറാനിയൻ സംവിധായകൻ മോഹ്സിൻ ഗഹാരി, നിർമാതാവ് പുട്ടസ്വാമി എന്നിവർ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ വൻ പ്രതിഷേധം രാഹുൽ ​ഗാന്ധിയോടൊപ്പം ഡി.കെ. ശിവകുമാറും തെരുവിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുടുംബസ്വത്ത് പോക്കുവരവ് ചെയ്യാൻ പുതിയ ചട്ടങ്ങൾ; അറിയേണ്ടതെല്ലാം
[masterslider id="10"]

Related posts