ബെംഗളൂരു ∙ കേരളസമാജം ചാരിറ്റബിൾ സൊസൈറ്റിയുടെ സാമൂഹ്യ സേവന പ്രവർത്തനങ്ങൾ ഒരു പുതുമയല്ല, ഒരു കാലത്ത് സംഹാര നൃത്തമാടിയിരുന്ന അർബുദം എന്ന അസുഖത്തെ ഇന്ന് കൃത്യമായ സമയത്ത് കണ്ടെത്തിയാൽ പിടിച്ചു കെട്ടാം എന്ന നിലയിലേക്ക് ആരോഗ്യരംഗം ഉയർന്നിരിക്കുന്നു, ഇന്ന് കാൻസർ വലിയ അസുഖമല്ല ,ഇനിയുള്ള വെല്ലുവിളി അത് നേരത്തെ കണ്ടെത്തുക എന്നതാണ്, ഭാരിച്ച ചിലവ് വരുന്ന ഈ പ്രവർത്തനങ്ങൾ ബെംഗളൂരുവിന്റെ ഉച്ഛ്വാസവും ഹൃദയതുടിപ്പും നേരിട്ടറിയന്ന കേരള സമാജം ചാരിറ്റബിൾ ട്രസ്റ്റ് മുന്നിട്ടിറങ്ങിയിരിക്കുകയാണ്,
കാൻസർ കെയർ ഓൺ വീൽസ് മൊബൈൽ കാൻസർ ഡിറ്റക്ഷൻ ലാബ് എന്ന പദ്ധതി ഇന്നലെ പ്രവർത്തനമാരംഭിച്ചു. ലാബിന്റെ ഉദ്ഘാടനം ബെംഗളൂരു നഗരവികസനമന്ത്രി കെ.ജെ.ജോർജ്, കേരള കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ, ചലച്ചിത്ര നടനും എംപിയുമായ ഇന്നസന്റ്, സിനർജി ഗ്രൂപ്പ് എംഡി സാങ്കി പ്രസാദ് എന്നിവർ ചേർന്നു നിർവഹിച്ചു.
പ്രവാസി മലയാളികളുടെ സാമൂഹികസേവന പ്രവർത്തനങ്ങൾക്കു കർണാടക സർക്കാരിന്റെ പിന്തുണയുണ്ടാകുമെന്നു മന്ത്രി കെ.ജെ.ജോർജ് പറഞ്ഞു. ഭാഷയുടെ അതിർവരമ്പുകൾക്കപ്പുറം മലയാളികളുടെ കാരുണ്യപ്രവൃത്തികൾക്കു സ്വീകാര്യത ലഭിച്ചിരിക്കുകയാണെന്നു മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു.
കാൻസർ രോഗം ആരംഭഘട്ടത്തിൽത്തന്നെ കണ്ടെത്തിയാൽ ചികിൽസിച്ചു ഭേദമാക്കാമെന്നതിനു തന്റെ ജീവിതംതന്നെ മാതൃകയാണെന്ന് ഇന്നസന്റ് എംപി പറഞ്ഞു. ബി.എ.ബസവരാജ് എംഎൽഎ, ബിബിഎംപി പ്രതിപക്ഷ നേതാവ് പത്മനാഭ റെഡ്ഡി, സ്പെഷലിസ്റ്റ് ഹോസ്പിറ്റൽ ചെയർമാൻ ഡോ. ഷഫീഖ് എന്നിവർ പങ്കെടുത്തു. സ്റ്റീഫൻ ദേവസ്യയും ബാംഗ്ലൂർ കഫേയും ചേർന്നു നടത്തിയ സംഗീതവിരുന്നും വിവിധ കലാപരിപാടികളും അരങ്ങേറി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.