തമിഴ് ചലച്ചിത്ര നിർമാതാവ് കൊല്ലപ്പെട്ട നിലയിൽ

ചെന്നൈ: തമിഴ് ചലച്ചിത്ര നിര്‍മാതാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നിര്‍മാതാവ് ഭാസ്കരൻ ആണ് കൊല്ലപ്പെട്ടത്.

ചിന്മയ നഗറിലെ കനാലിന് സമീപത്ത് നിന്നും പ്ലാസ്റ്റിക് കവറിലാക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം അടങ്ങിയ ബാഗ് തൊഴിലാളികളാണ് കണ്ടത്. ഉടന്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. റിയല്‍ എസ്റ്റേറ്റ് ബിസിനസ് ചെയ്യുന്ന ഭാസ്കരന്‍ രണ്ട് സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്. നുങ്കമ്പക്കത്തെ ഹോട്ടലിലേക്കെന്ന് പറഞ്ഞ് പോയ ഭാസ്കരന്‍ മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാർ കാണാനില്ലെന്ന് പരാതി നല്‍കിയിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് ഏതാനും മീറ്റര്‍ അകലെ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ ഭാസ്കരന്‍റെ കാറും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

  ബെംഗളൂരുവിൽ ഇന്ന് കനത്ത ട്രാഫിക് നിയന്ത്രണം; ബദൽ റൂട്ടുകൾ അറിയാൻ വായിക്കു

വടപളനിയിലെ എ.ടി.എമ്മില്‍ നിന്ന് വെള്ളിയാഴ്ച ഭാസ്കരന്‍ 20,000 രൂപ പിന്‍വലിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക പ്രശ്‌നമാണോ കൊലപാതകത്തിന് പിന്നിലെന്നും പോലീസ് അന്വേഷിച്ചു വരികയാണ്. അതേസമയം ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്താനായിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇ.വി ചാർജിംഗിന് സുരക്ഷാ മാനദണ്ഡങ്ങളില്ല; സംസ്ഥാനത്ത് ആശങ്ക ശക്തമാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പർപ്പിൾ ലൈനിൽ വീണ്ടും യാത്രക്കാർ കുടുങ്ങി; ‘ഇത് വെറും തകരാറല്ല, വലിയ പണി വരുന്നു ?
[masterslider id="10"]

Related posts