കാറിൽ യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി, 4 പേർ അറസ്റ്റിൽ 

ബെംഗളൂരു: ഓടിക്കൊണ്ടിരുന്ന കാറില്‍ വച്ച്‌ യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. സതീഷ്, വിജയ്, ശ്രീധര്‍, കിരണ്‍ എന്നിവരെയാണ് ബെംഗളൂരു കോറമംഗല പോലീസ് അറസ്റ്റ് ചെയ്‌തത്. മാര്‍ച്ച്‌ 25നായിരുന്നു കേസിനാസ്പദമായ സംഭവം.

സംഭവ ദിവസം രാത്രി 10 മണിയോടെ കോറമംഗല നാഷണല്‍ ഗെയിംസ് പാര്‍ക്കില്‍ സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്നു യുവതി. അവിടെ എത്തിയ നാലംഗ സംഘം ഭീഷണി പെടുത്തി സുഹൃത്തിനെ അവിടെ നിന്നും പറഞ്ഞയച്ചു. ഇത് ചോദ്യം ചെയ്‌ത യുവതിയുമായി സംഘം വഴക്കിട്ടു.

  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ

പിന്നാലെ യുവതിയെ കാറിലേക്ക് ബലമായി പിടിച്ച്‌ കയറ്റുകയായിരുന്നു. ദൊമ്മലൂര്‍, ഇന്ദിര നഗര്‍, ആനേക്കല്‍, നൈസ് റോഡ് തുടങ്ങി പലയിടത്തും ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ വച്ചാണ് യുവതിയെ നാലുപേരും ചേര്‍ന്ന് ബലാത്സംഗം ചെയ്‌തത് എന്നാണ് പോലീസ് നല്‍കുന്ന വിവരം. രാത്രി മുഴുവന്‍ ഇത് തുടര്‍ന്ന പ്രതികള്‍ പുലര്‍ച്ചെ നാലു മണിയോടെ യുവതിയെ അവരുടെ വീടിന് സമീപത്തെ റോഡില്‍ ഉപേക്ഷിച്ചു.

  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതി മാര്‍ച്ച്‌ 26ന് കോറമംഗല പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. അറസ്റ്റിലായ നാലു പേരുടെയും പശ്ചാത്തല വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വരുന്നു കടുത്ത പാർക്കിംഗ് നിയന്ത്രണങ്ങൾ: വഴിയോര വീടിന് മുന്നിൽ പാർക്ക് ചെയ്‌താലും ഉയർന്ന പാർക്കിംഗ് ഫീസ് നൽകണം; നിരക്കുകൾ ഇങ്ങനെ
[masterslider id="10"]

Related posts