മുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ട്, ഡി.കെ ശിവകുമാറുമായി പ്രശ്നങ്ങൾ ഇല്ല ; സിദ്ധരാമയ്യ

ബെംഗളൂരു: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്ന ആളാണ് താനെന്ന് തുറന്നുപറഞ്ഞ് സിദ്ധരാമയ്യ. പി.സി.സി അധ്യക്ഷന്‍ ഡി.കെ ശിവകുമാറിനും സമാനമായ ആഗ്രഹങ്ങളുണ്ട്.

എന്നാല്‍ അദ്ദേഹവുമായി അതിന്റെ പേരില്‍ പ്രശ്‌നങ്ങളില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.

“100 ശതമാനവും ഞാന്‍ മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്ന ആളാണ്. ഡി.കെ ശിവകുമാറിനും അതിന് ആഗ്രഹമുണ്ട്. ജി. പരമേശ്വരയുടെ കാര്യം എനിക്കറിയില്ല. പക്ഷേ നേരത്തെ അദ്ദേഹവും മുഖ്യമന്ത്രി പദത്തിന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അതില്‍ ഒരു തെറ്റുമില്ല”-സിദ്ധരാമയ്യ പറഞ്ഞു.

  കണ്ടക്ടറുടെ ടിക്കറ്റ് ബാഗ് കവർന്നു; ബസ് പൂട്ടി കള്ളിയെ കുടുക്കി ജീവനക്കാർ!

മുന്‍ മുഖ്യമന്ത്രി കൂടിയായ സിദ്ധരാമയ്യ മൈസൂരു മേഖലയിലെ വരുണ മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുന്നത്. ബി.ജെ.പി നേതാവ് ബി.എസ് യെദ്യൂരപ്പയുടെ മകന്‍ വിജയേന്ദ്ര ആയിരിക്കും എതിര്‍ സ്ഥാനാര്‍ഥിയെന്നാണ് പുറത്ത് വരുന്ന സൂചനകൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന നൂറിലധികം പശുക്കളുടെ മാംസം പിടികൂടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ വീണ്ടും മഴ; നഗരത്തിൽ പരക്കെ ഗതാഗതക്കുരുക്ക്
[masterslider id="10"]

Related posts